കുറവിലങ്ങാട് : കോഴായിൽ നിർമാണം പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മേയ് മാസം വ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടി ആയി സയൻസിറ്റി സന്ദർശിക്കാനെത്തിയ തായിരുന്നു മന്ത്രി ‘ പദ്ധതിയുടെ ആദ്യഘട്ടമായ സയൻസ് സെന്ററാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.വിദ്യാർഥികൾക്ക് പഠനോപകാരപ്രദമായ സയൻസ് ഗാലറികൾ, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ തുടങ്ങിയവ ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ഫുഡ് കോർട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ, കോമ്പൗണ്ട് വാൾ, ഗേറ്റുകൾ, റോഡിന്റെയും ഓടയുടെയും നിർമാണം, വാട്ടർ ടാങ്ക് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്.
സയൻസ് സിറ്റിയുടെ രണ്ടാംഘട്ടത്തിൽ സാങ്കേതികമികവോടെയുള്ള സ്പേസ് തിയേറ്റർ, മോഷൻ സ്റ്റിമുലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. എൻട്രി പ്ലാസ, ആംഫി തിയേറ്റർ, റിങ് റോഡ്, പാർക്കിങ് തുടങ്ങിയവയും അടുത്തഘട്ടത്തിൽ ഉദ്ഘാടനം ചെയ്യും. കേരളാ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഡോ. സുരേഷ് കുമാർ, അസി. ഡയറക്ടർ ഡോ. പി എസ് സുന്ദർലാൽ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്