“ഒരാൾ എന്തെങ്കിലും നേടാനായി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രപഞ്ചം മുഴുവൻ ആ സ്വപ്നസാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും’
“ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രപഞ്ചം മുഴുവൻ ആ സ്വപ്നസാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും’ ലോകപ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റിലെ കോടിക്കണക്കിന് ആളുകളെ സ്വാധീനിച്ച വരികൾ. തന്റെ ആഗ്രങ്ങൾക്കായി അക്ഷീണം പ്രയത്‌നിച്ച് നേട്ടങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയ മല്ലപ്പള്ളിക്കാരൻ റോയ് കുര്യന്റെ ജീവിതത്തിലും ഈവരികൾ അർത്ഥവത്തായെന്നു പറയാം. റോയ് കുര്യൻ – സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ ബിനാനി ഗ്രൂപ്പ്, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) തുടങ്ങി പ്രമുഖ സ്ഥാപനങ്ങളിൽ ഏറെക്കാലം പ്രശംസനീയമായ സേവനം നടത്തിയ ഊർജ്വസ്വലനായ ഉദ്യോഗസ്ഥൻ. പ്രതിസന്ധിക്കാലത്തും സ്ഥാപനങ്ങളെ കരുത്തോടെ നിലനിർത്തിയ ആത്മാർത്ഥവും സുസ്ഥിരവുമായ നേതൃപാടവം. കെ.എം.എം.എല്ലിൽ നിന്ന് പടിയിറങ്ങിയ റോയ് ഇന്ന് ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് വെർച്വൽ സി.ഇ.ഒ സേവനം നൽകുന്ന സ്വന്തം കമ്പനി തുറന്ന്, അവിടെയും വിജയം ആവർത്തിക്കുകയാണ്.
വിജയക്കൊടി പാറിച്ച ചെറുപ്പം
മല്ലപ്പള്ളിയിൽ കെ.കെ. കുരുവിള- റോസമ്മ ദമ്പതികളുടെ മകനായി ഇടത്തരം കുടുംബത്തിൽ ജനിച്ച റോയ് പഠിക്കാൻ മിടുക്കനായിരുന്നു. മകനെ നല്ലപോലെ പഠിപ്പിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളർത്തി. എങ്കിലും ഒന്നിച്ചെടുത്ത തീരുമാനം നിറവേറ്റാൻ റോസമ്മ തീരുമാനിച്ചു. മകനെ കോട്ടയം മൌണ്ട് കാർമൽ കോൺവെന്റ് സ്‌കൂളിൽ ചേർത്തു. 5 മുതൽ 10 വരെ കോട്ടയം എം ടി സെമിനാരി ഹൈസ്കൂളിലായിരുന്നു പഠനം. പിന്നീട് ചങ്ങനാശേരി എസ്.ബി കോളേജിൽ പ്രീ ഡിഗ്രിക്കും. തൃശൂർ എൻജിനിയറിംഗ് കോളേജിൽ കെമിക്കൽ എൻജിനിയറിംഗ് പഠിക്കണമെന്ന റോയിയുടെ ആഗ്രഹത്തിന് റോസമ്മ എതിരുപറഞ്ഞില്ല. അമ്മയുടെ സമ്മതം റോയിയുടെ ജീവതത്തെ മാറ്റിമറിക്കുന്നതായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ അപ്പോളോ ടൈയേഴ്‌സിന്റെ പേരാമ്പ്ര യൂണിറ്റിൽ റോയ്ക്ക് ജോലി ലഭിച്ചു.
മാതാവിന്റെ പ്രാർത്ഥനകൾക്കും റോയിയുടെ കഠിനാധ്വാനത്തിനും വൈകാതെ ഫലമുണ്ടായി. യുവാക്കൾ കൊതിക്കുന്ന ജോലിയിൽ പ്രവേശനം. കേരളത്തിന്റെ തിലകക്കുറിയായ എഫ്.എ.സി.ടിയിൽ മാനേജ്‌മെന്റ് ട്രെയിനിയായി നിയമനം. നീണ്ട 12 വർഷത്തെ എഫ്.എ.സി.ടി ജീവിതത്തിൽ പെട്രോ കെമിക്കൽ ഡിവിഷനിൽ പ്ലാന്റ് മാനേജർ തസ്തികയിലേക്ക് റോയ് വളർന്നു. എഫ്.എ.സി.ടിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ നിന്ന് പാർട്ട് ടൈം ആയി പഠിച്ച് എം.ബി.എ ബിരുദവും കരസ്ഥമാക്കി.
എറണാകുളത്തേക്ക് താമസംമാറി. ഒപ്പം അമ്മയെയും കൂടെക്കൂട്ടി. അപ്പോഴും മുന്നോട്ട് കുതിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു റോയിയുടെ മനസിൽ. പിന്നീട് എഫ്.എ.സി.ടിയോട് യാത്രപറഞ്ഞ് ബിനാനി സിങ്കിലേക്ക് ചേക്കേറി. പ്രോജക്ട് ആൻഡ് ടെക്‌നികൽ മാനേജർ എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം.
ഏറ്റെടുക്കുന്ന പദവിയോടുള്ള കൂറും പ്രതിബദ്ധതയുമായിരുന്നു വൻകിട കമ്പനികളെ റോയിയിൽ ആകൃഷ്ടരാക്കിയത്
ഏറ്റെടുക്കുന്ന പദവിയോടുള്ള കൂറും പ്രതിബദ്ധതയുമായിരുന്നു വൻകിട കമ്പനികളെ റോയിയിൽ ആകൃഷ്ടരാക്കിയത്. 17 വർഷം ബിനാനി സിങ്കിനൊപ്പം ജീവിതയാത്ര. അവരുടെ തന്നെ അഹമ്മദാബാദ് കോർപ്പറേറ്റ് ടീമിന്റെ ഭാഗമായി. കുറച്ചു നാൾ മുംബൈ ടീമിലും. തിരിച്ചെത്തുന്നത് ബിനാനി സി ഇ ഓ ആയി. അതോടൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൽക്കട്ടയിൽ നിന്ന് ബിസിനസ് ലീഡേഴ്‌സ് പ്രോഗ്രാം (BLP) പൂർത്തീകരിച്ചു. ഇതിനിടെ ഗോവയിലെ ഗ്ലാസ് ഫൈബർ കമ്പനിയിൽ മാനേജിംഗ് ഡയറക്ടറായി. വീണ്ടും കൂടുമാറ്റം – പൂനയിലെ ദീപക് ഫെർട്ടിലൈസ്‌സ് ആൻഡ് പെട്രോകെമിക്കൽ കമ്പനിയിലേക്ക്. ചുമതല ടെക്‌നിക്കൽ അമോണിയം നൈട്രേറ്റ് കമ്പനിയുടെ മേധാവി. പിന്നീട് കൽക്കട്ടയിലുള്ള ബി കെ ബിർള ഗ്രൂപ്പിൽപെട്ട കേശോറാം റയോൺ എന്ന കമ്പനിയിൽ പ്രസിഡണ്ടായി കുറച്ചുകാലം. ഇങ്ങനെ 35 വർഷത്തിനിടെ രാജ്യത്തെ പ്രമുഖ കമ്പനികളുടെ തലപ്പത്ത് റോയ് തലയെടുപ്പോടെയിരുന്നു.
വിജയയാത്ര കേരളത്തിലേക്ക്
ഉത്തരേന്ത്യൻ കമ്പനികളിൽ ജോലി ചെയ്ത റോയിയെ കേരളത്തിലേക്ക് തിരകെ കൊണ്ടുവന്നത് ബിനാനി ഗ്രൂപ്പിലെ ജൂനിയറായ മലയാളി ഉദ്യോഗസ്ഥൻ അയച്ച ഒരു സന്ദേശമായിരുന്നു. അന്ന് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പുതിയ മേധാവികളെ സർക്കാർ തിരഞ്ഞെടുക്കുന്ന സമയം. കഴിവും അനുഭവസമ്പത്തുമുള്ളവരെ തേടി സർക്കാർ ഇറക്കിയ ഉത്തരവായിരുന്നു സന്ദേശമായി റോയ്ക്ക് ലഭിച്ചത്. കേരളത്തിലേക്ക് മടക്കം ആഗ്രഹിച്ച റോയ് സർക്കാരിന് അപേക്ഷ നൽകി. കൈവച്ച മേഖലയിലെല്ലാം വിജയംകൊയ്തയാളെ ഒഴിവാക്കാൻ സർക്കാരിനായില്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന്റെ മാനേജിംഗ് ഡറക്ടറായി നിയമിച്ചു. റോയിയുടെ സേവന കാലഘട്ടത്തിൽ കെ.എം.എം.എല്ലിന്റെ വിറ്റുവരവും ലാഭവും റെക്കോഡുകൾ ഭേദിച്ചു.
കൈവച്ച മേഖലയിലെല്ലാം വിജയംകൊയ്തയാളെ ഒഴിവാക്കാൻ സർക്കാരിനായില്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന്റെ മാനേജിംഗ് ഡറക്ടറായി നിയമിച്ചു. റോയിയുടെ സേവന കാലഘട്ടത്തിൽ കെ.എം.എം.എല്ലിന്റെ വിറ്റുവരവും ലാഭവും റെക്കോഡുകൾ ഭേദിച്ചു.
ഇതേ കാലഘട്ടത്തിൽ കമ്പനിക്ക് പ്രയോജന പ്രദമായ പല പദ്ധതികളും ആവിഷ്കരിക്കുവാൻ സാധിച്ചു. ഇതിൽ ഒന്നായ ക്രയോജനിക് ഓക്സിജൻ പ്ലാന്റ് ആണ് കോവിഡ് കാലത്ത് കേരളത്തിലെ ആശുപത്രികൾക് ആവിശ്യമായ ഓക്സിജൻ എത്തിക്കുന്നതിൽ സഹായിച്ചത്. കൂട്ടായ പ്രവർത്തനവും മാർക്കറ്റിലെ വിലയുമാണ് ഇതിനെല്ലാം വഴിതുറന്നതെന്ന് റോയ് പറയുമ്പോഴും, മല്ലപ്പള്ളിക്കാരന്റെ നിശ്ചയദാർഡ്യം ഈ വിജയത്തിന്റെ പിന്നിൽ ഉള്ള ഒരു പ്രധാന ഘടകം ആയിരുന്നു. വിരമിക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെ കെ.എം.എം.എല്ലിനോടും റോയ് വിടപറഞ്ഞു. മക്കളുടെ വിദ്യഭ്യാസകാര്യത്തിലടക്കം കൂടുതൽ ശ്രദ്ധനൽകാനായിരുന്നു പടിയിറക്കം.
സി.എൻ.എസുമായി മടങ്ങിവരവ്
35 വർഷത്തെ സർവീസ്. ഇതിൽ 15 വർഷവും വൻകിട കമ്പനികളുടെ മേധാവി. ഇനിയൊരു 9 to 5 ഉദ്യോഗത്തിലേക്ക് ഇല്ലെന്ന് റോയ് തീരുമാനിച്ചിടത്തുനിന്നാണ് ക്രിയേറ്റ് നർച്ചർ ആൻഡ് സസ്‌റ്റെയ്ൻ ( സി.എൻ.എസ് കൺസൾട്ടിങ് ) എന്ന ബിസിനസ് കൺസൾട്ടിങ് സ്ഥാപനത്തിന്റ്റെ പിറവിക്ക് വഴിയൊരുങ്ങിയത്. ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് ബിസിനസ് അഡ്വൈസ് നൽകി സ്ഥാപനത്തെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് സി.എൻ.എസ് ലക്ഷ്യമിടുന്നത്. 2020ൽ രൂപീകരിച്ച കമ്പനി ഇന്ന് ബിസിനസ് കൺസൾട്ടിങ് രംഗത്ത് തലയെടുപ്പോടെ നിൽക്കുന്നതും ഈ ലക്ഷ്യവും റോയിയുടെ കൈയ്യൊപ്പും തന്നെ. രാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളെല്ലാം കൂടുതൽ വളർച്ചയാണ് ഉന്നമിടുന്നത്. പക്ഷെ പലപ്പോഴും സ്ഥാപനങ്ങൾക്ക് കാലിടറുന്നതും കാണാറുണ്ട്. ബിസിനസ് പ്രക്രിയകൾ ചിട്ടപ്പെടുത്തുകയും അതുവഴി വിറ്റുവരവ്, ലാഭക്ഷമത എന്നിവയിൽ വളർച്ച ലക്ഷ്യമിടുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ വെർച്വൽ സി.ഇ.ഒ ആയി സി.എൻ.എസ് പ്രവർത്തിക്കും. പൂർണസമയ സി.ഇ.ഒ എന്നല്ല. കമ്പനി ഉടമകളെ വാർഷിക ബിസിനസ് പ്ലാൻ തയ്യാറാക്കാൻ സഹായിക്കുക, മാസംതോറും റിയൽ പെർഫോമൻസും പ്ലാനുമായിട്ടുള്ള വ്യതിയാനം അവലോകനം ചെയ്യുക, തുടർച്ചയായി റിവ്യൂ മീറ്റിംഗും മറ്റും നടത്തുക മുതലായ പ്രവർത്തനങ്ങൾ വഴി കമ്പനിയുടെ വിറ്റുവരവും ലാഭക്ഷമതയും മെച്ചപ്പെടുത്തുക തുടങ്ങിയകാര്യങ്ങളാണ് സി.എൻ.എസ് ചെയ്യുന്നത്. പഠന റിപ്പോർട്ടുകൾ നൽകി പോകുകയല്ലെന്ന് ചുരുക്കം.
സ്ഥാപനങ്ങളോടൊപ്പം തോളോട് തോൾ ചേർന്നുതന്നെയാണ് പ്രവർത്തനങ്ങൾ. കേരളത്തിലെ ഒരു സ്ഥാപനത്തിന്റെ വളർച്ച തന്നെ പറയാം. ”കുറച്ച് ആളുകൾ ചേർന്നൊരു കമ്പനി തുടങ്ങി. സാമാന്യം ഭേദപ്പെട്ട ഉത്പന്നം വിപണിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്ക് ഇപ്പുറം സ്ഥാപനം വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കാരണം വർക്കിംഗ് ക്യാപ്പിറ്റൽ നീക്കിവയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തതായിരുന്നു . സി എൻ സിന്റെ സഹായത്തോടു കൂടി പ്രസ്തുത സ്ഥാപനം യാഥാർഥ്യ ബോധത്തോടു കൂടി വർക്കിംഗ് ക്യാപിറ്റൽ പ്ലാനിംഗ് ചെയ്യുകയും അതുവഴി സ്ഥാപനത്തിന് പൂർണ ശേഷിയിലേക് എത്തുവാൻ സാധിക്കുകയും ചെയ്തു.” ഇതുപോലെ മറ്റുപല സ്ഥാപനങ്ങൾക്കും സി എൻ എസ് കൺസൽറ്റിങ്ങിന്റെ സേവനം പ്രയോജന പെടുത്തുവാൻ സാധിച്ചട്ടുണ്ട്. ഇതുകൂടാതെ കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് അഡ്വൈസർ – മാസ്റ്റർ പ്ലാൻസ് എന്ന നിലയിലും സേവനം അനുഷ്ഠിച്ചട്ടുണ്ട്.
ബിസിനസുകളെ ബൂസ്റ്റ് ചെയ്യാൻ ബിസ് ബൂസ്റ്റ്
മാറിയ കാലഘട്ടത്തിൽ സാങ്കേതികവിദ്യയെയും ചേർത്തുനിറുത്താൻ റോയ് കുര്യൻ മറന്നില്ല. ജോം, മാത്യൂ, അബ്ദുൾ എന്നീ മൂന്ന് കൂട്ടുകാരുമൊത്ത് യുവസംരഭകർ മുതൽ വൻകിട കമ്പനികൾക്ക് വരെ പ്രയോജനകരമാംവിധം ഒരു ബിസിനസ് അഡ്വൈസറി ആപ് തന്നെ പുറത്തിറക്കി. ബിസ് ബൂസ്റ്റ് എന്ന ആപ്പ് എല്ലാ വിഭാഗം ബിസിനസ് ഉടമകൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. 150 ലധികം അഡ്വൈസർമാർ ഇതിനോടകം ആപ്പിന്റെ ഭാഗമായിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമായി വിവിധകമ്പനികളുടെ തലപ്പത്ത് സേവനം അനുഷ്ടിച്ച് വിരമിച്ചവരെയും ജോലിയിൽ നിന്നും മാറി ഒരു സ്വതന്ത്ര പ്രവർത്തനം ആഗ്രഹിക്കുന്ന മേഖലകളിലെ പരിചയസമ്പന്നരെയും അതുപോലെതന്നെ വിവിധ ബിസിനസ്സ് ഉടമകളെയും ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഇവർ ചെയ്തത്. വിദഗ്ദ്ധരുടെ സേവനം വളരെ കുറഞ്ഞനിരക്കിൽ സംരഭകർക്ക് ലഭിക്കുമെന്നതാണ് ബിസ് ബൂസ്റ്റിന്റെ മേന്മ. ഫീസും സമയവും അഡ്വൈസർമാർ പ്ലാറ്റ് ഫോമിലൂടെ നിശ്ചയിക്കും.
വിദഗ്ദ്ധരുടെ സേവനം വളരെ കുറഞ്ഞനിരക്കിൽ സംരഭകർക്ക് ലഭിക്കുമെന്നതാണ് ബിസ് ബൂസ്റ്റിന്റെ മേന്മ. ഫീസും സമയവും അഡ്വൈസർമാർ പ്ലാറ്റ് ഫോമിലൂടെ നിശ്ചയിക്കും
മുൻകൂർ പണം അടച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ ഉൾപ്പെടെ ഇവരുടെ സേവനം വിനിയോഗിക്കാം. കമ്പനിയുടെ പ്രതിസന്ധി എന്താണെന്ന് തിരിച്ചറിഞ്ഞ് ഇത് ഏത് രീതിയിൽ തരണം ചെയ്യണം എന്ന് കണ്ടെത്തുന്നതിൽ ഇവർ നിങ്ങളെ സഹായിക്കും. ഒന്നോ അതിൽ അധികമോ സിറ്റിങ്ങിൽ കൂടി ബിസിനസ്സ് ഉടമകൾക് അതാത് മേഖലകളിൽ പ്രവർത്തന പരിചയം ഉള്ള കൺസൾട്ടന്റ്‌സിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ച് അവരുടെ പ്രശ്നനങ്ങൾക് പരിഹാരം കണ്ടെത്താൻ ശ്രെമിക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ.ഒ.എസ് സ്റ്റോറിലും ബിസ് ബൂസ്റ്റ് ആപ്പ് ലഭ്യമാണ്. ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം :-
ആപ്പിൾ സ്റ്റോർ :-
https://apps.apple.com/in/app/bizboozt-biz-owner/id6477533307
ഗൂഗിൾ പ്ലേയ് സ്റ്റോർ :-
https://play.google.com/store/apps/details?id=com.myclient.client
ഇനിയും ഉയരങ്ങൾ കീഴടക്കാൻ
കൈവച്ച മേഖലകളിൽ ധാരാളം നേട്ടങ്ങൾ സ്വന്തമാക്കിയ റോയ് കുര്യൻ സ്റ്റാർട്ട്അപ്പുകൾക്കും വൻകിട കമ്പനികൾക്കും ചില സേവനങ്ങൾ നല്കുന്നുണ്ട്. സ്റ്റാർട്ട്അപ് കമ്പനികൾക്ക് അവരുടെ ആശയത്തെ ഒരു ബിസിനസ് മോഡലായി നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഉള്ള സഹായം സി ൻ എസ് നൽകുന്നുണ്ട്. മികച്ച ആശയമുള്ള സ്റ്റാർട്ട് അപ്പുകളാണെങ്കിലും വിജയപാത തുറക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. ഇവിടെ 35 വർഷത്തെ പ്രവൃത്തിപരിചയവും നേതൃപാടവും നൽകിയ അനുഭവ സമ്പന്നത പകർന്നുനല്കാനുണ്ട് അദ്ദേഹത്തിന്. സി. എൻ എസ് കൺസൽറ്റിങ്ങിലൂടെയാണ് ഇതിനെല്ലാം വഴിയൊരുക്കുക.
രണ്ടാമത്തേത് വൻകിട കമ്പനികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ടതാണ്. പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്ന കമ്പനികൾക്ക് ഇതിനായി വേണ്ടുന്ന പ്രോജെക്ട് അഡ്വൈസറി സെർവിസ്സ്സ് നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പദ്ധതികളുടെ പ്രസക്തമായ എല്ലാ ഘടകങ്ങളും പരിഗണിച് അതിന് അനുസൃതമായ പ്രോജെക്ട് അഡ്വൈസറി സെർവിസ്സ്സ് ആണ് നൽകുന്നത്.
പുതുമുഖങ്ങളോട്..
“തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനം സംരംഭകന് അതീവ താല്പര്യവും അഭിനിവേശവും ഉള്ള ഒന്നാണെങ്കിൽ വിജയ സാധ്യത കൂടുതൽ ആയിരിക്കും“- റോയ് കുര്യൻ
പുതിയൊരു സംരംഭം ആരഭിക്കുന്നവരോട് ഇദ്ദേഹത്തിന് പറയാനുള്ളത്:-
* തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനം സംരംഭകന് അതീവ താല്പര്യവും അഭിനിവേശവും ഉള്ള ഒന്നാണെങ്കിൽ വിജയ സാധ്യത കൂടുതൽ ആയിരിക്കും.
* മൂലധനം നിക്ഷേപിക്കുന്നതിന് മുന്പായി ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിന്റെ എല്ലാ വശങ്ങളും നന്നായി പഠിക്കുക എന്നതും വിജയ സാധ്യത ഉയർത്താൻ സഹായിക്കുന്ന കാര്യമാണ്. ബിസിനസ് ഐഡിയ വലുതോ ചെറുതോ ആകട്ടെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം ഫലപ്രദമായ മാനേജ്‌മന്റ് കൂടിയുണ്ടെങ്കിൽ നിങ്ങൾക്ക് വിജയമുറപ്പ്.
അനിതയാണ് റോയ് കുര്യന്റെ ഭാര്യ. ആലുവയിലെ റിവർസ്‌കേപ്പ്സ് ഫാം ഹൗസിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നത് അനിതയാണ്. മക്കൾ കൃപ, ആരൺ.
ഇഷ്ടങ്ങൾ
- വ്യക്തി : Albert Einstein
- പുസ്തകം : The Fountainhead by Ayn Rand
- സിനിമ : The Godfather
- സംഗീതം : Classical Music – Karnatik & Hindustani
- ആദ്യത്തെ വാഹനം : Maruti 800
- ഇപ്പോൾ ഉപയോഗിക്കുന്നത് : Tata Nexon EV
LinkedIn : https://in.linkedin.com/in/roykuriankk
Website : https://www.cnsconsulting.in/
Instagram : https://www.instagram.com/cns_business_consulting/profilecard/?igsh=dHFrcjh2M3RraWxo