ചങ്ങരംകുളം: നാലരപതിറ്റാണ്ടായി ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും അക്ഷര വെളിച്ചവും വായനാ വസന്തവുമായി നിലകൊള്ളുന്ന സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ സ്ഥാപകദിനാഘോഷം നടത്തി. ആദ്യകാല പ്രവർത്തക സമിതി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ടും കവിയുമായ ഷൗക്കത്തലി ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെ പി തുളസി അധ്യക്ഷനായി.
അഡ്വ.വി ശശികുമാർ, എം എം ബഷീർ, കെ വിശശീന്ദ്രൻ, അശോകൻ കെ വി, വാസുദേവൻ എം ഇ, സുധൻ ചങ്ങരംകുളം, സോമൻ ചെമ്പ്രേത്ത്, മുകുന്ദൻ ടി പി, പി എസ് മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതവും ഇസ്ഹാഖ് ഒതളൂർ നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം