വെളിയങ്കോട്: എംടിഎം കോളേജിന്റെ ആഭിമുഖ്യത്തിൽ സിനർജി 2025 എന്നപേരിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ ഫെബ്രുവരി 12 13 തിയ്യതികളിലായി വെളിയങ്കോട് എംടിഎം കോളേജിലാണ് കോൺഫറൻസ് നടക്കുക..
12ന് രാവിലെ 10 മണിക്ക് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം വി നാരായണൻ ഉദ്ഘാടനം നിർവഹിക്കും. എംടിഎം കോളേജ് പ്രിൻസിപ്പൽ ജോൺ ജോസഫ് അധ്യക്ഷത വഹിക്കും. എം ഇ എസ് പൊന്നാനി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ: വി.കെ മുഹമ്മദുണ്ണി, എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ, ഡോ സഹീർ നേടുവഞ്ചേരി, ഡോ.അഷിത വർഗീസ് (ഭാരതിയാർ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂർ), ഡോ. ഷാനി ജനാർദ്ദനൻ (പ്രിൻസിപ്പൽ. കുമരഗുരൂ സ്‌കൂൾ ഓഫ് ബിസിനസ്, കോയമ്പത്തൂർ), പ്രൊഫ: ഷഹീന കെ.വി. (ആചാര്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി, ബാംഗ്ലൂർ), ഡോ. അബ്ദുൽ റസാഖ് കുന്നത്തൊടി (ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. കൊല്ലം), പിടിഎ പ്രസിഡന്റ് നബീല.കെ എന്നിവർ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സർവകലാശാലയിൽ നിന്നായി നൂറോളം പ്രതിനിധികൾ എത്തിച്ചേരും.
.21-ാം നൂറ്റാണ്ടിൽ സുസ്ഥിര വികസനത്തിനായി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സമൂഹത്തെ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “Synergy 2025 ” എന്ന രണ്ടു ദിവസത്തെ ദേശീയ സമ്മേളനം സഹകരണം വളർത്തുന്നതിനും, സഹായശക്തികൾ കണ്ടെത്തുന്നതിനും, സുസ്ഥിര ഭാവിക്കായി നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം അവബോധം വളർത്തുകയും, സാങ്കേതികവിദ്യ പ്രവർത്തനത്തിന് ശക്തി നൽകുകയും, സമൂഹം പങ്കിട്ട ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന സുസ്ഥിരതയ്ക്കുള്ള സമഗ്രമായ സമീപനത്തെ സമ്മേളനത്തിൽ ഊന്നിപ്പറയുന്നത് . വിവിധ കാഴ്ചപ്പാടുകൾ ഒരുമിപ്പിക്കുന്നതിലൂടെ, കൂടുതൽ സുസ്ഥിരവും തുല്യവുമായ ലോകത്തിനായി നടപടിക്രമ മാറ്റങ്ങൾക്ക് പ്രചോദനം നൽകാനും സമ്മേളനം ശ്രമിക്കുന്നു. മുഖ്യ പ്രഭാഷണങ്ങൾ, ഗവേഷണ അവതരണങ്ങൾ, പാനൽ ചർച്ചകൾ എന്നിവയിലൂടെ, സമകാലിക വെല്ലുവിളികൾക്ക് പുതിയ കാഴ്ചപ്പാടുകളും നൂതന പരിഹാരങ്ങളും കണ്ടെത്തുന്നതിനായി സമ്മേളനം അന്തർ-വിഷയ സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കും, അതുപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയും സുസ്ഥിരതയും ഉറപ്പാക്കും.
എംടിഎം കോളേജിന്റെ പത്താം വാർഷികത്തിന്റെയും കേന്ദ്ര ഗവണ്മെന്റ് അംഗീകാരമായ നാക് (NAAC) ആക്രിഡിറ്റേഷൻ B++ ലഭിച്ചതിന്റെയും ആഘോഷത്തിന്റെ ഭാഗമായാണ് സിനർജി 2025 സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ, IQAC കോർഡിനേറ്റർ ഡോ. ഫബിത ഇബ്രാഹിം, ജോയിൻ കോർഡിനേറ്റർമാരായ മായ സി, ഹൃതുരാജ്, ഫൈസൽ ബാവ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം