അരീക്കര: സെൻ്റ് റോക്കീസ് യു.പി സ്കൂൾ അരീക്കരയുടെ 130-) മത് സ്കൂൾ വാർഷികം ‘റോക്ക്സ് ഫെസ്റ്റിനോ 2025’ ജനുവരി 30 ന് നടക്കും. കടുത്തുരുത്തി എംഎൽഎയുടെ ഫണ്ടിൽ നിന്നും ലഭിച്ച ലാപ് ടോപ്പുകളുടെ വിതരണവും നാല് പ്രൊജക്ട്റുകളുടെ സമർപ്പണവും അന്ന് നടക്കും.
ആഘോഷ സമ്മേളനമായ ‘റോക്ക്സ് ഫെസ്റ്റിനോ 2025’ രാവിലെ പത്തിന് പതാക ഉയർത്തലോടെ ആരംഭിക്കും. വൈകിട്ട് 5.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ. പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തും. സ്കോളർഷിപ്പ് വിതരണവും യുഎസ് എസ് വിജയിയെ ആദരിക്കലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി കെ.വി നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിബിമോൾ മാത്യു, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഉഷ സന്തോഷ്, സി. ഹർഷ, സി. ജൂബി, അനീഷ് റ്റി.എസ്, രശ്മി കൃഷ്ണൻ, സ്കൂൾ ലീഡർ അലക്സ് ജോൺ പ്രിൻസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാസന്ധ്യ.
ബുക്കർമാൻ ന്യൂസ് , കടുത്തുരുത്തി