മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം സ്ഥാപിച്ചു. മാറഞ്ചേരി G H S സ്കൂളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ വ്യത്യസ്ത ഇടങ്ങളിൽ സ്ഥാപിച്ച സിസ്റ്റത്തിന്റെ സമർപ്പണം പി പി സുനീർ എം പി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ നസീബാ ഹസീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
പി ടി എ പ്രസിഡന്റ് ബഷീർ ഒറ്റകത്ത്, എസ് എം സി ചെയർമാൻ അജിത്ത് താഴത്തെൽ, എം ടിഎ ഫൗസിയ ഫിറോസ്, ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജിഹാദ് മാസ്റ്റർ സ്വാഗതവും ഹെഡ് മിസ്ട്രസ് സരസ്വതി ടീച്ചർ നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം