വെളിയങ്കോട്: തീരദേശത്തെ ജനങ്ങളെ സുനാമിയെ നേരിടാൻ പ്രാ പ്‌തമാക്കുന്നതിന്റെ ഭാഗമായി ഐക്യ രാഷ്ട്രസഭയുടെ സഹകരണത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെളിയ ങ്കോട് പഞ്ചായത്തിൽ സുനാമി മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. 17-ാം വാർഡിലെ പത്തുമുറി ബീച്ചിലാണ് മോക്ക് ഡ്രിൽ നടന്നത്. ദുരന്തനിവാരണ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, പഞ്ചാ യത്ത് തുടങ്ങിയ വിവിധ വകുപ്പു കൾ ഏകോപിപ്പിച്ചു, താലൂക്ക് ഉ ദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതി നിധികൾ, ആശവർക്കർമാർ, വെളിയങ്കോട് എംടിഎം കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ, സോഷ്യോളജി വകുപ്പിലെ വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയത്.
രാവിലെ ഒമ്പതോടെ വിവിധ വകുപ്പുകളുടെ ജീവനക്കാരും വാഹനങ്ങളും ഫിഷറീസ് റോഡിനു സമീപം അണിനിരന്നു. ഇന്ത്യാനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 9.3 തീവ്രത യുള്ള ഭൂകമ്പമുണ്ടായി എന്ന ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് രാവിലെ 9.45ന് വന്നതോടെ തീരദേശ ജില്ല കളിൽ ജാഗ്രത പ്രഖ്യാപിച്ചു കൊ ണ്ടുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നു. ഇതോടെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് അനൗൺസ്മെന്റുകൾ വന്നു തുടങ്ങി. 10.45ഓടെ സുനാമി
വെളിയങ്കോട് പത്തുമുറിയിൽ നടന്ന സൂനാമി മോക് ഡ്രിൽ
ത്തിരകൾ പൊന്നാനിയിലെത്തു മെന്ന സന്ദേശം വന്നു. സമയോചിതമായി ഇടപെട്ട പൊലീസ്, ഫയർ ഫോഴ്‌സ്, തീരദേശ സേന, സിവിൽ ഡിഫെൻസ് ഓഫി സർമാർ എന്നിവർ തീരദേശത്തു ള്ള 75 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പ് രക്ഷാപ്രവർത്തനത്തിനായി മാർഗ തടസ്സങ്ങൾ ഒഴിവാക്കി. പൊലീസ് ഹാച്ചറി റോഡ് പരിസരത്തെ കടകൾ അടിപ്പിച്ചു. വീടുകളിൽ കുടുങ്ങിക്കിടന്ന കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എ ന്നിവരെ ദുരിതാശ്വാസ ക്യാമ്പായി സജ്ജീകരിച്ച അൽത്തമാം ഓഡിറ്റോറിയത്തിൽ എത്തിച്ചു.
വൈദ്യസഹായം ആവശ്യമുള്ള 30 പേർക്ക് ചികിത്സ നൽകി.
കടലിൽ കുടുങ്ങിയ മത്സ്യ ത്തൊഴിലാളികളെയും ഫയർ ഫോഴ്‌സ് ബേസ് ക്യാമ്പായ വെ ളിയങ്കോട് ഇസ്‌ലാമിക് സെൻ്ററി ൽ എത്തിച്ചു. 15-ാം വാർഡിൽ ഉ ൾപ്പെട്ട ചിന്നൻ കോളനിയിലും ആളുകൾ കുടുങ്ങിക്കിടക്കുന്നു വെന്ന സന്ദേശത്തെ തുടർന്ന് സിവിൽ ഡിഫൻസും ഫയർ ഫോ ഴ്സും തിരച്ചിൽ നടത്തി. 11.15ന് ജഗ്രത നിർദേശം പിൻവലിച്ചതോ ടെ മോക്ക് ഡ്രിൽ അവസാനിച്ചതാ യി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.
മോക് ഡ്രില്ലിനുശേഷം ചേർന്ന അവലോകന യോഗത്തിൽ ദുര
ന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ എസ്.എസ്. സരിൻ, പൊ ന്നാനി തഹസിൽദാർ പ്രമോദ് പി. ലാസർ, ഡെപ്യൂട്ടി തഹസിൽദാർ എ.കെ. പ്രവീൺ, താനൂർ, തിരൂർ, പൊന്നാനി ഫയർ സ്റ്റേഷനുകളി ലെ ഉദ്യോഗസ്ഥർ, പൊലീസ് ഉ ദ്യോഗസ്ഥർ, ആരോഗ്യം, കോസ്റ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, ഫി ഷറീസ് തുടങ്ങിയ വിവിധ വകു പ്പ് ഉദ്യോഗസ്ഥർ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാ ട്ടേൽ, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, ആശ വർക്കർമാർ എന്നിവർ പങ്കെടു ത്തു. തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കുടുംബഭദ്രത ഉറപ്പുവരുത്തുവാൻ സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്: അഡ്വ. എം.കെ. സക്കീർ
മാറഞ്ചേരി: സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുന്നതിന് യുവാക്കൾ സർക്കാർ സർവ്വീസിലേക്ക് കടന്ന് വരണമെന്ന് മുൻ പി.എസ്.സി. ചെയർമാനും വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീർ. സ്ത്രീകളുടെ കുടുംബഭദ്രത...