ചങ്ങരംകുളം: സാംസ്‌കാരിക സമിതി ഗ്രന്ഥശാല എം ടി വാസുദേവൻ നായരുടെ സ്മരണാർത്ഥം ‘എം ടി യുടെ കഥകൾ’ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ചർച്ച സംഘടിപ്പിച്ചു. നോവലിസ്റ്റ് എ പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സോമൻ ചെസ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. കെവി ഇസ്ഹാഖ് ചർച്ചയുടെ മോഡറേറ്ററായി.
അഡ്വ.വി ശശികുമാർ സ്വാഗതം പറഞ്ഞ.ഇ ശാലിനി കവിത അവതരിപ്പിച്ചു.എ വത്സല ടീച്ചർ പി എൻ രാജ് ഫൈസൽ ബാവ കെ കെ പ്രതീഷ് , കെ വേലായുധൻ, രാജൻ ആലങ്കോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അഡ്വ.വി ശശികുമാർ സ്വാഗതവും കെ രാജ ചന്ദ്രൻ നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം