ചങ്ങരംകുളം : അടയാളം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘കെ.എ. ഉമ്മർ കുട്ടിയുടെ ഓർമ്മകളിലൂടെ’ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊയ്‌മുഖമില്ലാത്ത കടലിൻ്റെ പാട്ടുകാരനും, സാംസ്കാരിക പ്രവർത്തകനുമായ
ഉമ്മർക്കുട്ടി പൊന്നാനിയിലെ ബഹുമുഖ പ്രതിഭയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു ലൈബ്രേറിയന് എങ്ങിനെ ഒരു മികച്ച സാംസ്‌കാരിക പ്രവർത്തകനാകാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഉമ്മർ കുട്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പൊന്നാനിയിലെ പഴയകാല ഗായകരെ ആദരിച്ചു. കർമ്മ ബഷീർ അധ്യക്ഷനായിരുന്നു. തുടർന്ന് ഉമ്മർ കുട്ടിയെ കുറിച്ച് സുബ്രഹ്മണ്യൻ എഴുതിയ പുസ്‌തകത്തെ ആസ്പദമാക്കി ചർച്ചയും സംഗീത നിശയുംനടന്നു.
ചന്ദ്രശേഖരൻ ടി.വി ഇമ്പിച്ചികോയ, നിർമല അമ്പാട്ട്, നദീർ കെ.വി, സദാനന്ദൻ മാസ്‌റ്റർ, താജ് ബക്കർ, ഇബ്രാഹിം പൊന്നാനി, ഹബീബ് സർഗം എന്നിവർ സംസാരിച്ചു. സൗദ പൊന്നാനി സ്വാഗതവും ലിയാഖത്ത് നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം