പെരുമ്പടപ്പ് പഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവം ഓവറോൾ കീരീടം പ്രിസാനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അയിരൂർ കരസ്ഥമാക്കി. പതിനാല് ക്ലബ്ബുകൾ പങ്കെടുത്ത വർണ്ണശബളമായ കേരളോത്സവത്തിൽ പതിമൂന്ന് ക്ലബ്ബുകളെ പിന്നിലാക്കി പ്രിസാനോ 263 പോയിന്റ് നേടി. കഴിഞ്ഞ വർഷം ഈ ക്ലബ് രണ്ടാം സ്ഥാനം നേടിയിരുന്നു. കായിക മേഖലകളിൽ കഴിവുള്ള ആൺകുട്ടികളെയും, പെൺകുട്ടികളെയും കണ്ടെത്തി മത്സരങ്ങളിൽ പങ്കെടുപ്പിച്ച ക്ലബ്ബ് പ്രവർത്തകരെ നാടൊന്നാകെ അനുമോദിച്ചു. അയിരൂർ എ യു പി സ്കൂളിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. പെരുമ്പടപ്പ് എസ് ഐ ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ ഫിറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാർ അയിരൂർ, ശശി മാസ്റ്റർ, ഷാഹുൽഹമീദ്, ക്ലബ്ബ് പ്രസിഡന്റ് ഹാഷിം എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ സ്വാഗതവും സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രാമത്തിന്റെ ആവേശമുൾക്കൊണ്ട വർണ്ണ ശബളമായ വിളംബര റാലിയും നടന്നു.
ഓണ്‍ലൈന്‍ ട്രേഡിംഗ്: വൈദികന് ഒന്നരക്കോടി നഷ്ടപ്പെട്ടു
കടുത്തുരുത്തി: വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ പണംതട്ടിപ്പ് വീണ്ടും. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാർഥനാലയത്തിൽ അസി. ഡയറക്ടറായ ഫാ.ദിനേ ശ് കുര്യന് (37)...