കുറവിലങ്ങാട്: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ലോറിയുമായി കൂട്ടിയിടിച്ച് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു പേർക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് (32), ജെയിൻ തോമസ് (35), സോണിമോൻ കെ.ജെ (43) എന്നിവർക്കാണ് മരണം സംഭവിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജി പി.ഡി (46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ 5.45 ന് തമിഴ്‌നാട് തേനി പെരിയകുളത്തായിരുന്നു അപകടം. വേളാങ്കണ്ണിയിൽ പോയി മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ ആശുപത്രി മോർച്ചറിയിൽ.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്