ചെങ്ങന്നൂർ : ചെങ്ങന്നൂർ ടൗണിൽ എസ്എൻഡിപി യൂണിയൻ ഓഫീസിന് സമീപം നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ക്രിസ്തുമസ് രാത്രി 12 -30 നാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശിയാണ് മരിച്ചത്. രണ്ട് കാറും 2 ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബൈക്ക് നിശ്ശേഷം തകർന്നു.
മരിച്ച ബൈക്ക് യാത്രികൻ 15 അടിയോളം ഉയരത്തിൽ പൊങ്ങിയാതായി ദൃക്‌സാക്ഷികൾ പറയുന്നു. താഴെ വീഴുന്നതിനിടയിൽ പരസ്യ ബോർഡിൽ തലയിടിക്കുകയായിരുന്നു. നാലു വാഹനങ്ങളും അപകടത്തിൽ ഗുരുതരമായ തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു. പോലീസും ഫയർ ഫോഴ്സും ഉടൻ എത്തി രക്ഷാ പ്രവർത്തനം നടത്തി. അമിത വേഗതയാണ് അപകടകാരണമെന്ന് പറയുന്നു.
ബുക്കർമാൻ ന്യൂസ് ചെങ്ങന്നൂർ