ചങ്ങരംകുളം : മൈത്രി വായനശാല അകാലത്തിൽ മരണമടഞ്ഞ മറഞ്ചേരിയുടെ സ്വന്തം കലാകാരനും, പൊതു സാമൂഹ്യ കാരുണ്യ സാന്ത്വന പ്രവർത്തകനുമായിരുന്ന കരീം അച്ഛാട്ടേലിന്റെ(കരീം സരിഗ) അനുസ്മരണവും നടത്തി.
വായനശാല വൈസ് പ്രസിഡന്റ് രചിച്ച “ഓർമ്മകൾ മേയും വഴികൾ” എന്ന പുസ്തകതന്നെക്കുറിച്ചുള്ള ചർച്ച നടന്നു. കഴിഞ്ഞ ശിശുദിനത്തിൽ സ്കൂൾകുട്ടികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.
തുടർന്ന് മൈത്രി വായനശാല വൈസ് പ്രസിഡന്റ് എ ടി അലി രചിച്ച ‘ഓർമ്മകൾ മേയും വഴികൾ’ എന്ന പുസ്തകത്തിന്റെ കോപ്പി അലി വായനശാലക്ക് നൽകുന്നത് വായനശാല രക്ഷാധികാരി കാട്ടിൽ മുഹമ്മദ് കുട്ടിക്ക ഏറ്റു വാങ്ങി…
സമ്മാനർഹരായ കുട്ടികൾ : എൽ പി വിഭാഗം: മൊഹമ്മദ് സയാൻ, ഇതൾ ഐഷ, ശേഷ.
യു പി വിഭാഗം : നിരഞ്ജൻ, സിയ ഷിൻസി, സന മറിയം & രന മഹല.
വായനശാലാ രക്ഷദികാരിയും മൈത്രി കൂട്ടായ്മ പ്രസിഡന്റുമായ ഏ കെ മുഹമ്മദ് കുട്ടി ചടങ്ങ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ടി അലി അധ്യക്ഷനായിരുന്നു.
വായനശാല സെക്രട്ടറി സലാം മലയംകുളം, മുൻ പ്രസിഡന്റ് കരീം ഇല്ലാത്തേൽ, മുൻ വൈസ് പ്രസിഡന്റ് വഹാബ് ബാബു മലയംകുളം, ജോയിന്റ് സെക്രട്ടറി സി. ടി സലിം, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള കുഞ്ഞു, മുജീബ് കുരിക്കൾ പറമ്പിൽ തുടങ്ങിയവർ ആശംസകളും സമ്മാനദാനങ്ങളും നടത്തി.
ചടങ്ങിന് എം ടി നജിബ് സ്വാഗതവും, ലൈബ്രറിയൻ സബിത നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം