കടുത്തുരുത്തി: ടൂറിസത്തെ ഒരു വ്യവസായമാക്കി വളർത്തിയെടുത്ത സംസ്ഥാനമാണ് കേരളമെന്ന് സഹകരണ- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ. എഴുമാന്തുരുത്തിൽ കടുത്തുരുത്തി പഞ്ചായത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ഡിടിപിസി കോട്ടയം,എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബ് എന്നിവർ ചേർന്ന് ആരംഭിച്ച കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിയുകയായിരുന്നു അദ്ദേഹം.റെസ്പോൺസിബിൾ ടൂറിസം ആ പ്രദേശത്തിൻ്റെ വികസനത്തിനും, അവിടത്തെ ജനങ്ങൾക്ക് വരുമാനം നേടുന്നതിനും സാഹചര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കടുത്തുരുത്തി
പഞ്ചായത്ത് പ്രസിഡൻ്റ് എൻ ബി സ്മിത ഫെസ്റ്റ് നഗരിയിൽ പതാക ഉയർത്തി.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എൽസബത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ എസ് സുമേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പൗളി ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശാന്തമ്മ രമേശൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ ജയകൃഷ്ണൻ, കീഴൂർ ഡി ബി കോളേജ് പ്രിൻസിപ്പാൾ സി എം കുസുമൻ, ടൂറിസം ക്ലബ് പ്രസിഡൻ്റ് കെ എസ് ശ്രീനിവാസൻ, ക്ലബ് സെക്രട്ടറി കെ പ്രശാന്ത്, ട്രഷറർ ബെന്നിച്ചൻ കാലായിൽ, പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ് കുമാർ, വാർഡ് മെമ്പർമാരായ സി ബി പ്രമോദ്, അർച്ചന കപ്പിൽ, രശ്മി വിനോദ്, കെ വി സുകുമാരി, നോബി മുണ്ടയ്ക്കൻ, സ്റ്റീഫൻ പാറാവേലിൽ,സിഡിഎസ് ചെയർപേഴ്സൺ സജിത അനീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ ബി സ്മിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ഫെസ്റ്റ് നഗരിയിൽ കോട്ടയം മ്യൂസിക് ബീറ്റ്സിൻ്റെ ഗാനമേള നടന്നു.
ബുക്കർമാൻ ന്യൂസ് കടുത്തുരുത്തി