കൊടുങ്ങല്ലൂർ : അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. തൃശൂർ ജില്ലയിലെ മുന്നൂറോളം വിദ്യാർത്ഥികൾ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു. പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ പി.ആർ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉണ്ണി പിക്കാസോ, സുമിത ഷാജി, ബീച്ച് ഫെസ്റ്റ് പ്രോഗ്രാം കൺവീനർ സി.എ. നസീർ മാസ്റ്റർ, ചിത്രരചന മത്സരം കോഓർഡിനേറ്റർ കുട്ടി കൊടുങ്ങല്ലൂർ, ആർട്ടിസ്റ്റ് സുധി കൊടുങ്ങല്ലൂർ, കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനിങ് ഇൻചാർജ് ബാബുരാജ് പൊന്നാനി, രമേഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.