ചങ്ങരംകുളം: എംടിഎം കോളേജ് എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഡിസംബർ 25 ബുധനാഴ്ച രാവിലെ 9 മണി മുതൽ 12 30 വരെ എരമംഗലം പി എം എം യു പി സ്കൂളിൽ വച്ച് നടക്കുമെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
വിദഗ്ധ ഡോക്ടർമാർ നേത്ര സംബന്ധമായ രോഗങ്ങൾ പരിശോധിച്ചു നിർണ്ണയിക്കുന്നതാണ്. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നിരക്കിൽ ഇളവുണ്ടാകും. തിമിര ശസ്ത്രക്രിയയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം ഓഫീസറുമായി (ആഷിക് 95622 24116 ) ബന്ധപ്പെടാവുന്നതാണ്.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം