വെളിയങ്കോട്: എംടിഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ മൽഹാർ സപ്തദിന ക്യാമ്പ് എരമംഗലം സി എം എം യുപി സ്കൂളിൽ ആരംഭിച്ചു. എംടിഎം കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് എച്ച് ഒ ഡി മായ.സി പതാക ഉയർത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ഫൈസൽ ബാവ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ, PTA വൈസ് പ്രസിഡണ്ട് പ്രഖിലേഷ്, കോളേജ് യൂണിയൻ ചെയർമാൻ അഫ്സൽ മോൻ, യു യു സി വാഹിബ് എന്നിവർ ആശംസകൾ നേർന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും, എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി വൈഷ്ണവ് നന്ദിയും പറഞ്ഞു. തുടർന്ന് പൊന്നാനി കോസ്റ്റൽ പോലീസ് സിവിൽ ഓഫീസർ കമറുന്നിസ ‘യുവത്വം നമ്മുടെ രാജ്യത്തിന്’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഡിസംബർ 29 വരെ ക്യാമ്പ് ഉണ്ടാകും.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം