പൊന്നാനി: സ്ത്രീ പുരുഷ സമത്വം പ്രമേയമാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 5 അവാർഡുകളുമായി ശ്രദ്ധ നേടി. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം, രാജ്യാന്തര ജൂറി പരാമർശം, മികച്ച മലയാള സിനിമയ്ക്കുള്ള നൈറ്റ് പാക്ക് പുരസ്കാരം, കെ ആർ മോഹനൻ പുരസ്കാരത്തിനുള്ള പ്രത്യേക പരാമർശം,മേളയിലെ പ്രേക്ഷക പ്രീതി നേടിയ ശ്രദ്ധേയചിത്രം തുടങ്ങിയ അംഗീകാരങ്ങൾ നേടിയാണ് ഈ ചിത്രം മേളയിൽ തിളങ്ങിയത്.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ നൽകി. ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് ചിത്രത്തിലെ നായകൻ കുമാർ സുനിൽ നിർമ്മാതാവ് സുധീഷ് കെ സ്കറിയ,നായിക ഷംല ഹംസ തുടങ്ങിയവർ ചേർന്ന് അവാർഡുകൾ സ്വീകരിച്ചു. പ്രധാന കഥാപാത്രങ്ങൾ ഒഴികെ ബാക്കിയെല്ലാവരുംതന്നെ പൊന്നാനി പ്രദേശത്തുനിന്നുള്ള അഭിനേതാക്കളായിരുന്നു.
ബുക്കർമാൻ ന്യൂസ് പൊന്നാനി