കൊടുങ്ങല്ലൂർ : പത്തു ദിവസം നീണ്ടുനിൽക്കുന്ന മുസരിസ് മുനക്കൽ ഡോൾഫിൻ ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി. ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ ഐഎഎസ് പതാക ഉയർത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി . രാജൻ മാസ്റ്റർ, മുസരിസ് പൈതൃക പദ്ധതി എം. ഡി. Dr.കെ. മനോജ്‌കുമാർ, എം. എസ് . മോഹനൻ, സി. കെ. ഗിരിജ, നൗഷാദ് കറുകപാടത്ത്, അശോകൻ ചെരു വിൽ, രാജീവ് പരമേശ്വരൻ, എനന്നിവർ സംസാരിച്ചു.
ഡാവിഞ്ചി സുരേഷിന്റെ ‘ ഡാവിഞ്ചി കോർണർ’ എന്ന് പേരിട്ട കലാസൃഷ്ടികളുടെ പ്രദർശനവും കളക്ടർ ഉദ്‌ഘാടനം ചെയ്തു.
വൈവിധ്യമാർന്ന കലാപരിപാടികളുടെയും 101 വാദ്യകലാകാരന്മാരുടെ അകമ്പടിയോടെ സീതിസാഹിബ് സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മുനക്കൽ ബീച്ചിൽ സമാപിച്ചു. ഉദ്ഘാടന ചടങ്ങിലെയും ഘോഷയാത്രയിലെയും ജനപങ്കാളിത്തം ഫെസ്റ്റിവൽ വൻ വിജയമാകുമെന്ന സൂചനയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
16-ആം വാർഡ് ടീമിന് മികച്ച പ്രകടനത്തിനുള്ള സമ്മാനം ലഭിച്ചു.
എടപ്പാൾ വിശ്വം, റീന മുരളി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മെലഡി നെറ്റും ആഘോഷത്തിന് മാറ്റുകൂട്ടി. ഡിസംബർ 31 ന് ഫെസ്റ്റിവൽ സമാപിക്കും.
ബുക്കർമാൻ ന്യൂസ്, കൊടുങ്ങല്ലൂർ