പൊന്നാനി : 3500 വർഷത്തിലധികം പഴക്കമുള്ളതും ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂർത്തി ക്ഷേത്രവുമായ ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ 8 ദിവസം നീണ്ടു നിന്ന ഋഗ്വേദ ലക്ഷാർച്ചനക്ക് ഡിസംബർ 15 നു സമാപനമാകും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും വേദജ്ഞരായ ബ്രഹ്മശ്രീ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ബ്രഹ്മശ്രീ നാറാസ്സ് രവീന്ദ്രൻ നമ്പൂതിരിപ്പാട് എന്നിവരുടെയും കാർമ്മികത്വത്തിൽ ഡിസംബർ 8 നാണ് യജ്ഞം ആരംഭിച്ചത്. ശനിയാഴ്ച 11.30 – ന് പ്രസാദ ഊട്ടോടു കൂടി സമാപിക്കും. 8 ദിവസം നീണ്ടു നിന്ന ഋഗ്വേദലക്ഷാർച്ചന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ.പി.എസ്. പ്രശാന്ത് (തിരുവിതാoകൂർ ദേവസ്വം പ്രസിഡന്റ്) നിർവഹിച്ചു. ശ്രീ.എം.ആർ മുരളി (മലബാർ ദേവസ്വം പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ചു. 8 ദിവസത്തെ ഭഗവത്‌സേവ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ കാർമികത്വത്തിലാണ് നടന്നത്. ശുകപുരം ദക്ഷിണാമൂർത്തി വേദിക് & താന്ത്രിക് ട്രസ്റ്റ്, തൃശ്ശൂർ ആണ് ലക്ഷാർച്ചനയ്ക്ക് നേത്യത്വം നൽകിയത് .
ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ
സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ഇന്നുവരെയുള്ള ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡൽ ജെമിനി 2.0 പുറത്തിറക്കി. യൂണിവേഴ്സൽ അസിസ്റ്റന്റായി 'Deep Research' ഇതോടൊപ്പമുണ്ട്. ഇത് ഏറ്റവും...