ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകൾ ഇനി ‘മേക് ഇൻ ഇന്ത്യ’. തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO) 2024 നവംബർ 16 ന് ഒഡീഷ തീരത്തുള്ള ഡോ. എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് പരീക്ഷണം നടത്തിയത്. 1500 കിലോ മീറ്ററിലധികമാണ് ദൂരപരിധി. പരമ്പരാഗത മിസൈലുകളായും ആണവ വാഹിനികളായും ഉപയോഗിക്കാവുന്നവയാണ് ഇവ. മണിക്കൂറിൽ 1620 കിലോമീറ്ററിന് മുകളിലാണ് വേഗത.
ഹൈപ്പർസോണിക് ആയുധ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കുകയാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ നിലവിലുള്ളത്.
ചരിത്രപരമെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഈ വിജയത്തെ ‘എക്‌സി’ൽ നൽകിയ കുറിപ്പിൽ വിശേഷിപ്പിച്ചത്.