ആധുനികലോകം മറക്കാൻ ഇടയില്ലാത്ത വിപ്ലവങ്ങളുടെ തിരി തെളിഞ്ഞ ഫ്രാൻസിന്റെ തലസ്ഥാനത്ത് വിശ്വ കായികോത്സവത്തിൻറെ നിറപ്പകിട്ടാർന്ന ഉദ്ഘാടനത്തിന് ഭൂലോകം മുഴുവൻ സാക്ഷിയായി. പതിവിനു വിപരീതമായി സ്റ്റേഡിയത്തിന് പുറത്തായിരുന്നു ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ്. സെൻ നദീതീരത്ത് വർണ്ണപതാകകൾ ഉയർത്തി ഇന്ത്യൻ സമയം രാത്രി 11ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.
തുടർന്ന് പ്രശസ്ത ഗായിക ഗഗയുടെ ഫ്രഞ്ച് ഗാനാലാപനം ആരവത്തോടുകൂടിയാണ് ജനം സ്വീകരിച്ചത്. പിന്നാലെ സെൻ നദിയിലൂടെ നടത്തിയ ബാർജുകളുടെ മാർച്ച് പാസ്റ്റ് ജനങ്ങളുടെ ആവേശം ആകാശത്തോളം ഉയർത്തി.
5 മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് 117 അംഗങ്ങളുള്ള സംഘമാണ് പാരീസിൽ എത്തിയിട്ടുള്ളത്. ഒരുക്കങ്ങൾക്കായി മലയാളി താരങ്ങൾക്കും കോച്ചിനും 5 ലക്ഷം രൂപ വീതം മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.