എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിട്ടിക്കൽ കെയറിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് എഡിഷൻ എം ടി എച്ച് ക്രിട്ടികെയർ ശില്പശാല 2023 സംഘടിപ്പിച്ചു. ചലച്ചിത്ര താരം രമേശ് പിഷാരടി ശില്പശാല ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി വി ലൂയിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ആന്റ് കമേഷൃൽ ഡയറക്ടർ ഡോ. പി വി തോമസ്, എച്ച് ഓ ഡി ക്രിട്ടിക്കൽ കെയർ അനസ്തേഷ്യ ഡോ. വിനോദൻ കെ,
കൺസൾട്ടന്റ് ഇന്റന്‍സിവിസ്റ്റ് ഡോ. ജോജോ കുര്യൻ ജോൺ, ഡോ. കുക്കു സാറ കുരുവിള, ഡോ.മഹതി ചിറ്റെം, ഡോ. ദീപ സേത്തി, ഡോ. മേരി ആൻ മുക്കാഡൻ, ഡോ. വേണുഗോപാലൻ പൂവത്തുംപറമ്പിൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ഐ സി യൂ കമ്മ്യൂണിക്കേഷൻ സ്കിൽ വർക്ക്ഷോപ്പും നടത്തി. ഇരുന്നൂറിലേറെ ഡോക്ടർമാർ പങ്കെടുത്ത ശില്പശാലയിൽ ക്രിട്ടിക്കൽ കോൺവെർസേഷൻ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പത്തോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു