“ഞാൻ വിശ്വസിക്കുന്നത് പ്രവർത്തനത്തിലാണ്. വിജയത്തിന് കുറുക്കുവഴികളില്ല. ഒരോ വിജയത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെ കഥയുണ്ട്. എളുപ്പം നേടാവുന്ന ഒന്നല്ല വിജയം. വിശ്വാസ്യയോഗ്യത മാത്രമാണ് എന്റെ വിജയത്തിനു പിന്നിലെ ഏക രഹസ്യം.”
അഭിലാഷ് പങ്കജാക്ഷൻ ( ഡയറക്ടർ, ഫൈനോമിസ്)
ഓരോ വ്യക്തിയും കുടുുംബഭദ്രതയോടെ സമാധാനം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുന്ന, വ്യക്തികളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പടുത്തുന്നതിനായി തങ്ങളുടെ സേവനങ്ങൾ സമർപ്പിക്കുന്ന ഒരു സുരക്ഷാ ഭീമനെ അവതരിപ്പിക്കുകയാണ് ഫൈനോമിസ്. അഭിലാഷ് പങ്കജാക്ഷനാണ് ഫൈനോമിസ് വെൽത്ത് മാനേജ്മെന്റ സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഖ്യ ഉപദേശകനുും ഡയറക്ടറും. സാമ്പത്തിക, ബാങ്കിംഗ് മേഖലകളിൽ നിരവധി വർഷങ്ങളുടെ പരിചയമുള്ള അദ്ദേഹം ഒരു ഹൈ പ്രൊഫൈൽ സാമ്പത്തിക സുരക്ഷാ തന്ത്രജ്ഞനാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികൾക്ക് മികച്ച സാമ്പത്തിക പരിഹാരങ്ങൾ നൽകുന്നതിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
കൊച്ചിയിലെ ബിസിനസ് സ്ട്രാറ്റജി ടീമിന്റെ തലവനായ അദ്ദേഹം നിലവിൽ, ചെലവേറിയ സാമ്പത്തിക ആസൂത്രണം താങ്ങാനാവാത്ത സാധാരണക്കാർക്ക് സാമ്പത്തികസുരക്ഷാ സൗകര്യങ്ങൾ സൃഷ്ടിക്കുകയും അത് മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ജോലിയിൽ തന്റെ കഴിവുകൾ അർപ്പിച്ചിരിക്കുകയാണ്. മികച്ച സാമ്പത്തിക പരിഹാരങ്ങൾ നൽകുന്ന ഇൻഡസ്ട്രിയിൽ കമ്പനി നിലവിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. 100% സംതൃപ്തരായ ഉപഭോക്താക്കളുമായി കമ്പനി അതിവേഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സമർപ്പിത സമീപനത്തിലൂടെ, നൂതനമായ തന്ത്രങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായ സാമ്പത്തിക പദ്ധതികൾ സൃഷ്ടിക്കാൻ കമ്പനി കഠിനമായി പരിശ്രമിച്ചു വരുന്നു.
ഏതു വിഭാഗമായാലും നമ്മുടെ രാജ്യത്തെ പൗരൻമാരുടെ ഒരു പ്രധാന ആശങ്കയാണ് സാമ്പത്തിക സുരക്ഷ. പക്ഷേ നിർഭാഗ്യവശാൽ, ജീവിതത്തിന്റെ ഈ വശത്തെക്കുറിച്ച് നമുക്കറിയുന്നത് അൽപം മാത്രമാണ്. നമുക്ക് ഇതുസംബന്ധിച്ച് കൂടുതൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വ്യക്തിപരമോ ഗാർഹികമോ ആയ സുരക്ഷിതത്വത്തിനായി പണം ചെലവഴിക്കുന്നതും നമുക്ക് പ്രിയപ്പെട്ട കാർ സ്വന്തമാക്കുന്നതോ പോലും ആഡംബരമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇതൊന്നും ആഡംബരമല്ല, മറിച്ച് ഒഴിവാക്കാനാവാത്ത ആവശ്യങ്ങളായി മാറിയിരിക്കുന്നു. സ്വകാര്യ സുരക്ഷിതത്വം ചെലവേറിയതും സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവാത്തതതുമാണെന്ന ചിന്തയിൽ നമ്മൾ അതവഗണിക്കുകയാണ് പതിവ്.
“വ്യക്തികളെ സാമ്പത്തികമായി സുരക്ഷിതരാക്കുന്നതിന് സഹായിക്കുന്ന സ്കീമുകൾ അവതരിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങളുടെ വീടിനും കുടുംബത്തിനും കുറ്റമറ്റ സുരക്ഷ പ്രദാനം ചെയ്യുന്നതിനായി ഞങ്ങൾ ഈ രംഗത്ത് ഉത്സാഹപൂർവ്വം പ്രവർത്തിച്ചുവരികയാണ്. വ്യക്തികളുടെ സാമ്പത്തിക സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിലും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസകരമായ അന്തരീക്ഷം നൽകുന്നതിലും കമ്പനി അതിന്റെ സേവനങ്ങൾ സമർപ്പിച്ചിരിക്കുന്നു.”
സാമ്പത്തിക ഭദ്രതയിലും സാമ്പത്തിക പരിഹാരങ്ങളിലും മതിയായ മികവും അനുഭവപരിചയവുമുള്ള ഒരു സേവനമായാണ് ഫൈനോമിസ് സ്ഥാപിക്കപ്പെട്ടത്, ഞങ്ങളുടെ ചിറകുകൾ അകലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലള്ള അനുഭവം നൽകാനും ഞങ്ങൾ തയ്യാറാണ്. സാമ്പത്തിക ഭദ്രതയിലും പരിഹാരങ്ങളിലും മികവ് പുലർത്തുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഫൈനോമിസ് .
“സമ്മർദ്ദരഹിതവും സാമ്പത്തികസജ്ജവുമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന ഒരു വിപ്ലവമായിരിക്കും ഫൈനോമിസ്.”
അമിത ലാഭം വാഗ്ദാനം ചെയ്യുന്ന കമ്പനികളെ എന്നും സൂക്ഷിക്കണമെന്നാണ് അഭിലാഷിന്റെ ഉപദേശം. പ്രതിവർഷം 40 ശതമാനത്തിനു മേലെ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങള്‍ 99% നടപ്പിലാകാത്തവയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശവും. ഇത്തരം ചതിക്കുഴികളിൽ മലയാളികൾ എന്നുും ചെന്നുപെടാറുമുണ്ട്.
“ഉപഭോക്തൃ സുംതൃപ്തിയാണ് ഞങ്ങൾ ഇതുവരെ നേടിയിട്ടുള്ള ഏറ്റവുും വലിയ അവാർഡുകളിലൊന്ന്. ഞങ്ങൾക്ക് നിരവധി ഉപഭോക്താക്കളുണ്ട്. അവരിൽ നിന്നെല്ലാം എന്നുും സൗഹൃദപരമായ പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവുും വലിയ നേട്ടമാണ്” – അഭിലാഷ് പറയുന്നു.
സ്വന്തം സാമ്പത്തിക മെച്ചം മാത്രം ലാക്കാക്കിക്കൊണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങളുള്‍പ്പെടെയുള്ള ഉപദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നൽകുകയാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവരത് മനസ്സിലാക്കുമെന്നാണ് അഭിലാഷിന്റെ വിശ്വാസം. കാരണം മറ്റുള്ളവരിൽനിന്നും അത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള ചിലരെങ്കിലും ഇപ്പോൾ ഫൈനോമിസിന്റെ സന്തുഷ്ടരായ ഉപഭോക്താക്കളാണ്.
വ്യക്തിഗത സുരക്ഷാ സംസ്കാരം സ്വീകരിക്കേണ്ട വൈകിയ വേളയാണിത്. അവസാന നിമിഷത്തിൽ നെട്ടോട്ടമോടി വിഷമിക്കുന്നതിനെക്കാള്‍ നല്ലത് നമ്മുടെ ജീവിതത്തിൽ സാമ്പത്തിക ആസൂത്രണം ഉണ്ടായിരിക്കുന്നതാണെന്നത് നമ്മളെല്ലാവരുും മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ കുടുംബത്തിന് ഭദ്രമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത് നമ്മുടെ അവകാശവും അതോടൊപ്പം ഉത്തരവാദിത്തവുമാണ്. ഏതൊരു പൗരനും എല്ലാത്തിനും അടിസ്ഥാനം സാമ്പത്തിക ഭദ്രതയിലാണെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അത് എല്ലാ പൗരന്മാർക്കും ലഭ്യമാക്കാൻ തങ്ങള്‍ ഇവിടെയുണ്ടെന്നും ഫൈനോമിസ് പറയുന്നു.
ഏറ്റവുും ചെറിയ തുകയായ 100 രൂപ മുതൽക്കുള്ള പദ്ധതികളുള്ള ഭാവിയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ കമ്പനിയാണ് ഫൈനോമിസ്. ‘എങ്ങനെ? എവിടെ? എപ്പോള്‍?’ എന്നിവയാണ് അഭിലാഷിന്റെ അഭിപ്രായത്തിൽ നിക്ഷേപിക്കുമ്പോൾ പരിഗണിക്കേണ്ട മുഖ്യഘടകങ്ങള്‍. വിപണിയെക്കുറിച്ച് തെറ്റായ ധാരണകളുള്ള ഉപഭോക്താക്കളുമായും സ്ഥാപനം ചേര്‍ന്ന് പ്രവർത്തിക്കുന്നു, അവരെ പൂർണ്ണവിവരമുള്ളവരാക്കി മാറ്റിയെടുക്കുകയും ഉചിതമായ സാമ്പത്തിക പരിഹാരങ്ങള്‍ നൽകുകയും ചെയ്യുന്നു.
ഓരോ ഉപഭോക്താവിനും വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്, ചിലർക്ക് അത് കുട്ടികളുടെ വിദ്യാഭ്യാസമായിരിക്കാം മറ്റുള്ളവർക്ക് അവരുടെ വിവാഹവും മറ്റുും. ‘മുൻകൂട്ടി പദ്ധതി തയ്യാറാക്കുന്നത് വളരെ പ്രധാനമാണ് അഭിലാഷ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ആരംഭിക്കുക എന്നതാണ് പ്രധാന കാര്യം. അവസാന നിമിഷത്തെ ആവശ്യങ്ങള്‍, വളരെ ഉയർന്ന പലിശനിരക്കിൽ ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പയെടുക്കുന്നതിലേക്ക് ആളുകളെ നയിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി കമ്പനി റീട്ടയിൽ (ചെറിയ സ്കെയിൽ) & എച്ച്എൻഐ (വലിയ സ്കെയിൽ) പ്ലാനുകള്‍ നൽകുന്നുണ്ട്. ഫൈനോമിസ് എല്ലാവർക്കുമായി നിരവധി നിക്ഷേപ ഓപ്ഷനുകള്‍ നൽകുന്നുണ്ട്, ഇത് ഒരു ദിവസവേതനക്കാരനായ വ്യക്തിക്കുും ഒരു സ്ഥാപിത ബിസിനസുകാരനും അനുയോജ്യമായി വ്യത്യാസപ്പെടുന്നു.
നേരത്തെ സമ്പാദ്യം ആരംഭിക്കുന്നതാണ് വിജയകരമായ സാമ്പത്തിക ആസൂത്രണത്തിന്റെ താക്കോൽ എന്ന് അഭിലാഷ് അവകാശപ്പെടുന്നു. നിങ്ങളുടെ വരുമാനം എന്തുതന്നെയായാലും, എല്ലാ മാസവും അതിന്റെ 10% മാറ്റിവയ്ക്കുന്നത് പ്രധാനമാണ്. “പതിവായി മാറ്റിവച്ചാൽ 10% അനുയോജ്യമാണ്.”
ബിസിനസുകാരനും ഒരു സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി
“മനുഷ്യൻ ഒരു സോഷ്യൽ അനിമലാണ്. അവൻ ഉള്‍പ്പെടുന്ന സമൂഹത്തിൽ നിന്ന് സ്വയം വേർപെടാൻ ആർക്കുമാവില്ല. ഇത് സൂചിപ്പിക്കുന്നത് വളരെ ലളിതമാണ്: ഓരോ വ്യക്തിക്കുും അവന്റെ സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്.” പ്രഥമ ടാഗോർ സ്മൃതി പുരസ്കാർ ചടങ്ങിൽ അവാർഡ് തുക സമ്മാനിക്കവേ അഭിലാഷ് പറഞ്ഞു.
“എന്റെ അഭിപ്രായത്തിൽ, ഒരാളുടെ ജീവിതവും വ്യക്തിത്വവും കളങ്കപ്പെടുത്താനുും അതേസമയും തന്നെ ഒരു വ്യക്തിയെ വളർത്താനും മാധ്യമങ്ങള്‍ക്കാകുും. നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയിൽ ഫോർത്ത് എസ്റ്റേറ്റിന്റെ’ അധികാരവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പല പ്രമുഖ ടെലിവിഷൻ ചാനലുകൾ ഉള്‍പ്പെടെയുള്ള മീഡിയ പ്ലാറ്റ് ഫോമുകൾ ആളുകള്‍ ഭയപ്പെടുന്നു. പത്രപ്രവർത്തനും പൊതുജനങ്ങള്‍ക്കായുള്ള സത്യസന്ധവും ഏകപക്ഷീയവും ഉത്തരവാദിത്തമുള്ളതുമായ സേവനമായിരിക്കണം.“ -അഭിലാഷ് നയം വ്യക്തമാക്കി.
എറണാകുളത്ത് കലൂരിൽ ജനിച്ച അഭിലാഷ് പ്ലസ് 2 വരെ പഠിച്ചത് എറണാകുളത്തെ ചിൻമയ വിദ്യാലയിലാണ്. തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്നുും ബികോം ബിരുദം നേടിയ ശേഷം യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലിങ്കൺഷൈർ ആൻഡ് ഹംപർസൈഡിൽ നിന്നുും ഫൈനാൻസിൽ എം.ബി.എ നേടി. കുറച്ചു കാലം യുകെയിൽ ജോലി ചെയ്തശേഷം. 2003-ൽ നാട്ടിലേക്ക് തിരിച്ചുവന്നു എറണാകുളത്ത് റിലയൻസ് മൂച്ചൽ ഫണ്ട്സ് ഉള്‍പ്പെടെയുള്ള നാലു കമ്പനികളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്തു. 2008-ൽ എച്ച്.എസ്.ബി.സി യിൽ ഗ്ലോബൽ അസറ്റ് മാനേജ്മെന്റ് വിഭാഗത്തിൽൽ കേളത്തിന്റെയുും തമിഴ് നാടിന്റെ ചില ഭാഗങ്ങളുടെയും ചുമതലയുള്ള സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡണ്ടായി ചുമതലയേറ്റെടുത്തു. അഞ്ച് വർഷം അവിടെത്തന്നെ തുടർന്നു. 2013 മുതൽ ഒരു വർഷം യുഎഇ യിൽ ജോലി ചെയ്തശേഷം തിരിച്ചുവന്നാണ് ഫൈനോമിസിൽ ഡയറക്ടറായി ജോയിൻ ചെയ്യുന്നത്. അതുവരെ അജിമോൻ ടി.പി എന്ന കോഴിക്കോടുള്ള സുഹൃത്തായിരുന്നു ഫൈനോമിസിന്റെ ഉടമ. ഈ വരുന്ന ജൂലായിൽ 10 വർഷമാകുമ്പോ കമ്പനിക്കിപ്പോള്‍ ആലപ്പുഴ, കൊച്ചി, കോഴിക്കോട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി 5 ബ്രാഞ്ചുകളുും കൂടാതെ സാറ്റലൈറ്റ് ഓഫീസുകളുും നിരവധി ചാനൽ പാർട്ണർമാരുമുണ്ട്. ഇൻവസ്റ്റ്മെന്റ്, ഇൻഷുറൻസ്, ക്രെഡിറ്റ്, അലൈഡ് ഫിനാൻഷ്യൽ സർവീസസ് തുടങ്ങി വെൽത്ത് മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയിപ്പോൾ 700 കോടിയിലധികം രൂപയുടെ ഫണ്ട് മാനേജ് ചെയ്തുവരുന്നുണ്ട്.
ബിസിനസ് രംഗത്തുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ കുടുംബത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. 55 വർഷത്തെ പ്രവൃത്തിപരിചയമുള്ള എറണാകുളത്തെ മുൻനിര ചാർട്ടേർഡ് അക്കൗണ്ടന്റുകളിൽ ഒരാളായ പങ്കജാക്ഷൻ (എഫ്സിഎ), കൊച്ചമ്മിണി ദമ്പതികളുടെ ഏകമകനാണ് അഭിലാഷ് പങ്കജാക്ഷൻ. അഭിലാഷിന്റെ ഭാര്യ ഇന്ദുവാണ് കമ്പനിയുടെയും അതോടൊപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും നട്ടെല്ലായി പ്രവർത്തിക്കുന്നത്. മകള്‍ അദ്രിക ഇപ്പോൾ പത്താം തരത്തിലാണ്. മകൻ അദ്വിക് ഏഴാം തരത്തിലും പഠിക്കുന്നു. ഏത് പ്രതിസന്ധിയിലും അങ്ങേയറ്റം പിന്തുണ നൽകുന്ന കുടുുംബവും സുഹൃത്തുക്കളുമാണ് അഭിലാഷിന്റെ ഏറ്റവും വലിയ അനുഗ്രഹം.
ഇഷ്ടം
വ്യക്തി :അബ്ദുൽ കലാം
പുസ്തകം :വിങ്‌സ് ഓഫ് ഫയർ
സിനിമ :നാടോടിക്കാറ്റ്
സംവിധായകൻ :പ്രിയദർശൻ
നടൻ :മോഹൻലാൽ
നടി :ശോഭന
ഗാനം :ചന്ദനമണിവാതിൽ..
ഗായകൻ :യേശുദാസ്
ഗായിക : ചിത്ര
ആദ്യമായി സ്വന്തമാക്കിയ വാഹനം : സ്വിഫ്റ്റ് ഇപ്പോൾ ഉപയോഗിക്കുന്നത് : ഹാരിയർ
Abhilash Pankajakshan Mob : 7025188222