കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലേക്കൊഴുകിയെത്തിയ ജനസാമാന്യത്തെ സാക്ഷിയാക്കി ബുക്കർമാൻ പ്രഥമ ടാഗോർ സ്മൃതി പുരസ്കാരം കൊച്ചി മേയർ അഡ്വ എം അനിൽ കുമാർ, ഷൗക്കത്തിന് നൽകി. തനതായ സൗമ്യഭാവങ്ങളോടെ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ധന്യമായതു ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സായിരുന്നു.
ശിഥിലമാകാൻ സാധ്യതയുള്ള ഒരു സമൂഹത്തിന് കൃത്യമായ ഒരു ദിശാബോധം നൽകുന്ന ചില ശക്തമായ ഓർമ്മപ്പെടുത്തലുകളുടെ ഭാഗമായാണ് ബുക്കർമാൻ അവാർഡുകളെ കാണുന്നത്. അർഹിക്കുന്ന കൈകളിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ കൃതാർത്ഥതയിലാണ് ബുക്കർമാൻ.
ഫിനോമിസ് എം ഡി അഭിലാഷ് പങ്കജാക്ഷൻ ക്യാഷ് അവാർഡ് കൈമാറി. കവി വേണു വി ദേശം അധ്യക്ഷനായിരുന്നു. കേരൾ – ബംഗ സംസ്കൃതി സംഗ പ്രതിനിധി മഹാശ്വതാ പുരകായസ്ത, ബുക്കർമാൻ ചീഫ് എഡിറ്റർ ഇ എസ് ഷാജേന്ദ്രൻ, ബസോണാ റോയ് ചൗധരി, സിന്ധു ഷാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗയുടെ നേതൃത്വത്തിൽ രബീന്ദ്ര സംഗീതോത്സവ് -സംഗീത ധാര അവതരിപ്പിച്ചു. ചടങ്ങിന്റെ പൂർണ്ണ വീഡിയോ ബുക്കർമാൻ വെബ് ചാനലിൽ ഉടൻ സംപ്രേഷണം ചെയ്യും.