പ്രശസ്ത ചിത്രകാരൻ അശാന്തന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ അശാന്തം 2021 സംസ്ഥാന ചിത്രകലാ പുരസ്‌കാരത്തിന് വിഷ്ണു സി എസ് അർഹനായി. ഇടപ്പള്ളി എം എ അരവിന്ദൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പുരസ്‌കാരം സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വർഗ്ഗീസ് കളത്തിങ്കൽ, അനന്തു ഉണ്ണികൃഷ്ണൻ ശർമ്മ എന്നിവർ പ്രത്യേക പരാമർശത്തിനും ശ്രീനിവാസൻ പി ജി, ഹുസൈൻ കോതാരത്ത് എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
നാടക രംഗത്ത് അമ്പതു വർഷം പൂർത്തിയാക്കിയ എ ആർ രതീശൻ, ചിത്രകലയിലും അധ്യാപന രംഗത്തും അവാർഡുകൾ നേടിയ എൻ എ മണി, ബാലകൃഷ്ണൻ കതിരൂർ എന്നിവരെ ആദരിച്ചു. ഇടപ്പള്ളി വടക്കും ഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ ജെ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ അംബിക സുദർശൻ, ജോൺ ഫെർണാണ്ടസ്, എ ജി ഉദയകുമാർ, മോളി അശാന്തൻ, സി യു സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
ബാരിയാട്രിക് കോൺക്ലേവ് നടത്തി
കൊച്ചി : മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൊച്ചിയിൽ ബാരിയാട്രിക് കോൺക്ലേവ് നടത്തി. ഗ്യാസ്ട്രോ എൻഡ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന കോൺക്ലേവ്...