‘കാപ്പിരിതുരുത്ത്’ എന്ന സിനിമയ്ക്ക് ശേഷം സഹീർ അലി രചനയും സംവിധാനം നിർവഹിക്കുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. എസ് ആൻ്റ് എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ കെ സാജൻ, അബ്ദുസഹീർ എന്നിവർ ചേർന്നാണ് നിർമ്മാണം.
അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ശൈലജ പി അമ്പു , ശാരദ കുഞ്ഞുമോൻ, ഷാനവാസ് രോഹിത്, പ്രേംദാസ്, ബിനു പദ്മനാഭൻ, സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം ധ്വനി എന്നിവരോടൊപ്പം കെ കെ സാജനും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രാഹണം : നൂറുദീൻ ബാവ, എഡിറ്റിംഗ്: അബു താഹിർ. ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫാണ് സംഗീത സംവിധാനം. ഗാനരചന: സുരേഷ് പാറപ്രം, വിജീഷ്. ഗായകർ : രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ, വിജേഷ് കെ വി. അന്തരിച്ച നാടക നടൻ മരട് ജോസഫ് ഈ ചിത്രത്തിലൂടെ ആദ്യമായി പിന്നണി പാടിയിരുന്നു. പശ്ചാത്തല സംഗീതം: മധു പോൾ,
വസ്ത്രാലങ്കാരം : പി പി ജോയ്, അശോകൻ തേവക്കൽ, മേക്കപ്: പട്ടണം ഷാ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപാലകൃഷ്ണൻ, സഹസംവിധാനം സജീവ് ജി . ഓഡിയോ പാർട്ടണർ മനോരമ മ്യൂസിക്.
ബുക്കർമാൻ ന്യൂസ്