കടുത്തുരുത്തി: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസർ ബാധിതനായിരുന്നു.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ വൈക്കം കല്ലറയിലാണ് ജനനം. കടുത്തുരുത്തി, തത്തപ്പള്ളിയിൽ ആണ് ഇപ്പോൾ താമസം.
ആത്മകഥയായ ദലിതൻ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. സമഗ്ര സംഭാവന ക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ബുദ്ധനിലക്കുള്ള ധൂരം, ദേശിയതക്കൊരു ചരിത്രപദം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടത്തുപക്ഷമില്ലത കാലം, ദളിത് പാദം, കലപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ.
ബുക്കർമാൻ ന്യൂസ്, കടുത്തുരുത്തി