ചങ്ങരംകുളം : പനമ്പാട് എ യു പി സ്കൂളിൽ ‘പഠനമാണ് ലഹരി’ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും ഒത്തുചേർന്ന സമ്മേളനത്തോടെയാണ് ക്യാമ്പയിൻ സമാപിച്ചത്. ഇതിന്റെ ഭാഗമായി ‘പഠനോത്സവം’ പരിപാടിയും പ്രതിഭകളെ ആദരിക്കലും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ വി റഫീഖ് അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക പികെ രോഷ്നി, സ്റ്റാഫ് സെക്രട്ടറി സാൻജോ ജോസ്, ബി ആർ സി കോർഡിനേറ്റർ ജോസ്, ഷെരീഖ് പനമ്പാട്, ഉമ്മുകുൽസു, ഷഹാർബാൻ, സുനിൽ മേലാറയിൽ, അനൂപ്, അധ്യാപികമാരായ ജോളി, ദേവിക, ദിവ്യ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കൈപുസ്തക പ്രകാശനവും പ്രതിഭകളെ ആദരിക്കലും ചടങ്ങിൽ ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം