പുന്നയൂർക്കുളം: ചിത്ര ശില്പകലാ രംഗത്ത് നിരവധി ശിഷ്യഗണങ്ങളുള്ള ഗണപതി മാസ്‌റ്ററുടെ 86-ാം ജന്മവാർഷികം ‘ഗുരുസ്‌മരണീയം 2025’ പുന്നയൂർക്കുളം ആർട്ട് ഗാലറിയിൽ വെച്ച് മാർച്ച് 2നു നടക്കും. ഗണപതി മാസ്റ്ററുടെ അനുസ്‌മരണം, ‘ഗുരുസ്‌മരണിയം 2025’ പുരസ്ക്‌കാര സമർപ്പണം, കേരളത്തിലെ 25 പ്രശസ്‌ത ചിത്രകാരന്മാരുടെ ചിത്രകലാ ക്യാമ്പ്, ചിത്ര പ്രദർശനം, ചിത്രകലാ മത്സരം തുടങ്ങി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിവിധ പരിപാടികളാണ് നടക്കുക. ഉദ്ഘാടനം പ്രശസ്ത നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ നിർവഹിക്കും. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായിരിക്കും.
ആർട്ടിസ്റ്റും സിനിമാ സംവിധായകനുമായ അമ്പിളി, വി.വി. ബാലചന്ദ്രൻ (നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പി.എം നാരായണൻ നമ്പൂതിരിപ്പാട്, നിരാമയ പി.എൻ, എം.വി നാരായണൻ, നിഷാർ (പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഹരിദാസ് (സെക്രട്ടറി, കേരള ചിത്രകലാ പരിഷത്ത്, തൃശൂർ ജില്ല) എസ് ബിന്ദു (വാർഡ് മെമ്പർ) ഡോ: രാജേഷ് കൃഷ്‌ണൻ, ശില്പ്‌പി ജനാർദ്ദനൻ, ഗിരീശൻ ഭട്ടതിരിപ്പാട്, തുളസിദാസ് കോതച്ചിറ തുടങ്ങിയവർ പങ്കെടുക്കും. ഗൺപത് എന്ന ശിഷ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ നടത്തുന്നത്.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം