കൊച്ചി : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം വിലയിരുത്തുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൻ്റെ ( കെ ഐ ആർ എഫ്) പുരസ്കാരം നാഷണൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷന് നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൽ നിന്ന് കോളേജ് മാനേജർ ഡോ. തസ്‌നീം എ, പ്രിൻസിപ്പൽ ഡോ. എൻ സേതുമാധവൻ എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.
അക്കാദമിക നിലവാരം പശ്ചാത്തല സൗകര്യം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. 200 കോളേജുകൾ പങ്കെടുത്ത റാങ്കിങ്ങിൽ നാഷണൽ കോളേജിന് പത്താം റാങ്കാണ്.
ബുക്കർമാൻ ന്യൂസ്, കൊച്ചി