വെളിയങ്കോട്: അതിജീവനത്തിന്റെ വിദ്യാഭ്യാസലോകത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം തീർക്കാൻ ഡിജിറ്റല്‍ പാലം തീർക്കാൻ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, ഡോക്ടർ എം വി നാരായണൻ അഭിപ്രായപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്ന മുറക്ക് വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്വദേശത്ത് തന്നെ തുടരാൻ ശ്രമിക്കുമെന്നും, അതിനാൽ അതിജീവനത്തിന്റെ വിദ്യാഭ്യാസലോകത്ത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾ കരുതലോടെ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെളിയങ്കോട് എംടിഎം കോളേജിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചും കേന്ദ്ര ഗവണ്മെന്റ് അംഗീകാരമായ നാക് (NAAC) ആക്രിഡിറ്റേഷൻ ഡബിൾ പ്ലസ് ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി നടന്ന സിനർജി 2025 ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ എംടിഎം കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ദേശീയ സെമിനാറിൽ ഇന്ത്യയിലെ വിവിധ സർവകലാശാലയിൽ നിന്നായി നൂറോളം പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു. എംടിഎം കോളേജ് പ്രിൻസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരുന്നു. എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ, ഡോ സഹീർ നേടുവഞ്ചേരി, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.ചീഫ് കോർഡിനേറ്റർ ഡോ: ഫബിത ഇബ്രാഹിം സ്വാഗതവും അബ്ദുൽ വാസിഹ് നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം