കൊച്ചി : കൊച്ചിയിലെ സ്ഥലനാമങ്ങളുടെയും അവക്ക് പിന്നിലെ ഉല്പത്തിയുടെയും കഥ പറയുന്ന പുസ്തകം ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം അനിൽകുമാർ മുൻ കേന്ദ്രമന്ത്രി പ്രൊഫസർ കെ വി തോമസിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. മുൻ മേയർ കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡണ്ടുമായ പി പ്രകാശാണ് ഗ്രന്ഥകർത്താവ്. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഗാനരചയിതാവ് ഷിബു ചക്രവർത്തി, പി പ്രകാശ് എന്നിവർ സംസാരിച്ചു. റഫീഖ് പെരുമുക്ക് സ്വാഗതവും കെ മണികണ്ഠൻ നന്ദിയും പറഞ്ഞു. ടെൽബ്രെയിൻ ആണ് പ്രസാധകർ.