പെരുമ്പടപ്പ്: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വാഴക്കന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ നിർവ്വഹിച്ചു. പഞ്ചായത്ത് ഒരു ലക്ഷം രൂപ വകയിരുത്തി 6250 വാഴക്കന്നുകളാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സക്കറിയ, പെരുമ്പടപ്പ് കൃഷിഅസിസ്റ്റന്റ് ഡയറക്ടർ വിനയൻ എന്നിവർ സംസാരിച്ചു.. കൃഷി ഓഫീസർ ചിപ്പി പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയശ്രീ സ്വാഗതവും അഗ്രികൾച്ചറൽ അസിസ്റ്റന്റ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം