അയിരൂർ : പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ അയിരൂർ വാർഡ് മൂന്നിൽ അങ്കണവാടി ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചാണ് അങ്കണവാടി നിർമ്മിച്ചത്. പ്രൊഫസർ വി കെ ബേബി – റഫീഖ ദമ്പതികൾ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് നിർമിച്ച എൻ മൂസ മാസ്റ്റർ സൈനബ ഹജ്ജുമ്മ സ്മാരക അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് മുസ്തഫ . അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി നിസാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി, പ്രൊ: വി കെ ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗദ അബ്ദുള്ള, ഉണ്ണികൃഷ്ണൻ, ശാന്തകുമാരൻ, ഐ സി ഡി എസ് സൂപ്പർവൈസർ അദീബ, ജെ സ് അജിതാ ഷാജി, പൊതുപ്രവർത്തകരായ ഡോ: കെ എം ഹിലാൽ, ഒ കെ മുഹമ്മദ്, കറപ്പൻ മാസ്റ്റർ, രാജേഷ് കൈപ്പട, ഷുക്കൂർ ക്ഷീരബലം, അഡ്വ റസാഖ് മേപ്പുറത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. സാംസ്കാരിക ഘോഷയാത്രക്കും, വൈവിധ്യമാർന്ന കലാപരിപാടികൾക്കും കിഷോർ, രമേശ്, എൻ നാഷിദ്, രജനീഷ്, സൂരൻ കുട്യേരി, സുഭാഷ്, രബീഷ്, സുനിൽ, ശോഭ തുടങ്ങിയവർ നേതൃത്വം നൽകി. വാർഡ് മെമ്പർ വിജിത സ്വാഗതവും നേഴ്സറി ടീച്ചർ പുഷ്പജ നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം