കടുത്തുരുത്തി: മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മിഥുന്‍ (35 ) ആണ് മരിച്ചത്. മാഞ്ഞൂര്‍ വഞ്ചിപ്പുരയ്ക്കല്‍ ചിറയില്‍ പരേതനായ വി.കെ. വാവയുടെ മകനാണ്.ഇരവിമംഗലം കക്കത്തുമലയില്‍ ഡിസംബർ 15 ന് പുലര്‍ച്ചെയായിരുന്നു അപകടം. മാതാവ് വത്സമ്മ കാണക്കാരി ബ്രഹ്‌മനാലൊടിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍ – അഖില്‍, പരേതനായ അരുണ്‍. സംസ്കാരം നടത്തി.
ബുക്കർമാൻ ന്യൂസ്, കടുത്തുരുത്തി