കടുത്തുരുത്തി : കല്ലറ എസ്. എസ്. വി. യു. പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ജനുവരി 7 ന് നടത്തും. സഹകരണ- ദേവസ്വം മന്ത്രി വി.എൻ വാസവൻ ചടങ്ങുകളുടെ ഉത്ഘാടനം നിർവഹിക്കും. ആഘോഷത്തിന്റെ ഭാഗമായുള്ള ഗുരുവന്ദനം പരിപാടി ഫ്രാൻസിസ് ജോർജ് എം പി ഉത്ഘാടനം ചെയ്യും. സി കെ ആശ എം എൽ എ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടത്തും.
മുൻ രാജ്യസഭാ എം പി വയലാർ രവിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ക്ലാസ്സ് മുറികളുടെ ഉത്ഘാടനവും നടത്തുമെന്ന് മാനേജരും ജൂബിലി കമ്മിറ്റി പ്രസിഡന്റ്റുമായ പി. ഡി. രേണുകൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് K. P സീമ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡി. പ്രകാശൻ, പി. ടി. എ പ്രസിഡന്റ് അജീഷ് എന്നിവർ ജൂബിലിയോടാനുബന്ധിച്ചുള്ള വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വിജയൻ, ലിജു സദാനന്ദൻ,ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.