ചെങ്ങന്നൂർ:
വെള്ളാവൂർ ജംഗ്ഷനിൽ സംഭവിച്ചേക്കാമായിരുന്ന അപകടം സ്ഥലത്തെ ഹോം ഗാർഡിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം ഒഴിവായി. ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ദിനേശ് ആണ് പെട്ടെന്നുള്ള ഇടപെടലിലൂടെ അപകടം ഒഴിവാക്കിയത്.
തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. മണ്ഡലകാലം ആരംഭിച്ചതോടുകൂടി ചെങ്ങന്നൂർ ടൗൺ വലിയതോതിലുള്ള ട്രാഫിക് ബ്ലോക്കിലാണ്. ഏകദേശം രണ്ടു കിലോമീറ്റർ ദൂരം വരെ ബ്ലോക്ക് ആയിരിക്കുന്ന ഒരു ജംഗ്ഷനിൽ ആണ് ഇത് സംഭവിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിനു അഞ്ഞൂറ് മീറ്റർ മാത്രം ദൂരെയായിരുന്നു ഇതെന്നതും കൂടുതൽ അപകടം ഒഴിവാക്കി. അരുൺ, ശരത് ച ന്ദ്രൻ, ഹരിദാസ്, മിഥുൻ, അനീഷ്, ബിനീഷ്, എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.
ബുക്കർമാൻ ന്യൂസ്, ചെങ്ങന്നൂർ