ചങ്ങരംകുളം : ജീവിതത്തിൽ ഓരോരുത്തരുടേയും, അനുഭവങ്ങളും, കഴിവുകളും, കുറവുകളും പരസ്പരം മനസ്സിലാക്കി പരിമിതിയുള്ളവരെ സഹായിക്കുമ്പോഴാണ് സഹയാത്ര പ്രാപ്തമാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ചാലിശ്ശേരി എസ്റ്റേറ്റിൽ
സംഘടിപ്പിച്ച ക്രിസ്തുമസ് നവവത്സരാഘോഷ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹയാത്ര പ്രസിഡൻ്റ് വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ കൃഷ്ണ മുഖ്യാതിഥിയായിരുന്നു. കോഡിനേറ്റർ റ്റി.എ. രണദിവെ,
മോഹനൻ പൊന്നുള്ളി വാസുദേവൻ, മാളിയേക്കൽ ബാവ, ഗോപിനാഥ് പാലഞ്ചേരി,പി.ബി. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു
തുടർന്ന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ബീന ആർ ചന്ദ്രന്റെ
” ഒറ്റ ഞാവൽ മരം” എന്ന ഏക നാടകം അവതരിപ്പിച്ചു. ചാലിശ്ശേരി ജി.സി.സി. ക്ലബ്ബ് ഭാരവാഹികൾ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം