ചങ്ങരംകുളം: യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഭാഗമായി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 25 നു ഒരു ദിനരാത്രം നീണ്ടുനിൽക്കുന്ന ‘കലയുടെ മാമാങ്കം’ എന്ന പരിപാടി നടക്കും. രചനാ മത്സരങ്ങൾ, ഗസൽ, വിപ്ലവ ഗാനം, കവിതാലാപനം, ഡാൻസ് ഫെസ്റ്റ്, നാടൻപാട്ടുകൾ, സിനിമ കമ്പം (ഓപ്പൺ ഫോറം) തുടങ്ങി കലാപരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം