ചങ്ങരംകുളം: സലു അബ്ദുൽ കരീം എഴുതിയ ‘മരണപ്രാക്ക്’ നോവൽ പ്രകാശനം ചെയ്തു. സെൻട്രൽ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നോവലിസ്റ്റ് അനിൽ ദേവസ്സി പ്രകാശനം നിർവ്വഹിച്ചു. ഡോ:എലൈൻ പുസ്തകം ഏറ്റുവാങ്ങി.
ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷഹന കെ.എം പുസ്തക പരിചയം നടത്തി.
പ്രസാധകരായ മാൻകൈൻഡ് ലിറ്ററേച്ചർ ഒരുക്കിയ വേദിയിൽ സായൂജ് മാൻകൈൻഡ് സ്വാഗതം പറഞ്ഞ് കൊണ്ട് സദസ്സ് ആരംഭിച്ചു. തുടർന്ന് അനിൽ ദേവസ്സി, ഡോക്ടർ എലൈൻ, സായൂജ് മാൻകൈൻഡ് എന്നിവർ സംസാരിച്ചു.
സലു അബ്ദുൽ കരീം മറുപടി പ്രസംഗം നടത്തി. മാൻകൈൻഡ് ലിറ്ററേച്ചർ ആണ് പരാധകർ.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം