കുറവിലങ്ങാട്: മണ്ണക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പളളി ശതാബ്ദി ആഘോഷങ്ങളുടെ സമാപനമായി. ഇടവക പ്രഖ്യാപനത്തിൻ്റെ നൂറാം വാർഷികമാണ് കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നത്. വിജയപുരം മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ കൃതജ്ഞത ദിവ്യബലിയിൽ മുഖ്യ കാർമ്മികനായിരുന്നു.
പൊതുസമ്മേളനം അഡ്വ.മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.അഗസ്റ്റ്യൻ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ബൽജി ഇമ്മാനുവൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഗ്രാമപഞ്ചായത്ത് മെമ്പർ തുളസിദാസ് ഫാ. സെബാസ്ത്യൻ പ്ലാത്തോട്ടം, ഫാ. ആൽബർട്ട് കുമ്പളോലിൽ, ഫാ. ഡൊമിനിക് സാവിയോ, മദർ സുപ്പീരിയർ സി.ആൻസി, കുര്യനാട് ആശ്രമം പ്രിയോർ ഫാ.സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, ഫാ എബി പാറേപ്പറമ്പിൽ, ഫാ.ജോസ് പറപ്പള്ളിൽ, സി.മേരി അംബിക ( മൗണ്ട് കാർമ്മൽ കോൺവന്റ് മൂന്നാർ), വിജയ് ബാബു, സോണി ജേക്കബ്,എ.ജെ സാബു തുടങ്ങിയവർ പ്രസംഗിച്ചു .
ബുക്കർമാൻ ന്യൂസ് കുറവിലങ്ങാട്