ചങ്ങരംകുളം: മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ കോളേജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ വ്യത്യസ്ത ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന എൻ എസ് എസ് ക്യാമ്പുകളിലേക്ക് കിഴങ്ങ് വണ്ടി എത്തുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറാണ് കിഴങ്ങുവണ്ടി സജ്ജീകരിക്കുന്നത്. എല്ലാ വർഷവും ചെയ്യാറുള്ള കിഴങ്ങ് വണ്ടിയുടെ ഈ വർഷത്തെ ഫ്ലാഗ് ഓഫ് കർമ്മം അധ്യാപക സംഘടന മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസ് മാസ്റ്റർ നിർവഹിച്ചു.
മായം ചേർക്കുന്ന രുചിയുള്ള ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ് സംസ്കാരവും നിലനിൽക്കുന്ന പുതിയ തലമുറയിൽ പോഷക ആഹാരമായ കിഴങ്ങ് വർഗ്ഗങ്ങളെ പരിചയപ്പെടുത്തുവാനും അവബോധം സൃഷ്ടിക്കുവാനും ജീവിതശൈലി രോഗങ്ങളിൽ നിന്ന് വിദ്യാർത്ഥി സമൂഹത്തെ ഒരു പരിധിവരെ തടഞ്ഞു നിർത്താനുമാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന് ഡിവിഷൻ മെമ്പർഎ കെ സുബൈർ പറഞ്ഞു. വിവിധ മേഖലകളിലെ പൊതുപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം