മരങ്ങാട്ടുപിള്ളി: എറണാകുളം ഏരൂർ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിനിയും പഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായ ഓമന സുധൻ്റെ മകൾ ആര്യ വിഷ്ണുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബഹുജന കൂട്ടായ്മ ചികിത്സാസഹായ ഫണ്ട് സ്വരൂപിക്കുന്നു. വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹിക സംഘടനകളെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അപകടത്തിൽ ആര്യയുടെ ഭർത്താവ് വിഷ്ണു ഗോപാൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആര്യയുടെ ആന്തരിക അവയവങ്ങൾക്ക് കടുത്ത ക്ഷതമേറ്റതിനാൽ അടിയന്തിര ശസ്ത്രക്രിയക്കായി എറണാകുളം മെഡിക്കൽ സെൻ്റർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക ഡിസംബർ 21 ശനിയാഴ്ച ഒരു ദിവസം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വാർഡിലും രാവിലെ എട്ടുമണി മുതൽ പ്രവർത്തക സ്ക്വാഡുകൾ രംഗത്തിറങ്ങുന്നു. ഡിസംബർ ഒന്നിനായിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഈ ഫണ്ട് സമാഹരണത്തിൽ എല്ലാവരുടെയും സമ്പൂർണ്ണ സഹായസഹകരണങ്ങൾ ഉണ്ടാകണമന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ അഭ്യർത്ഥിച്ചു .
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്