രാജനഗരിയായ തൃപ്പുണിത്തുറയെ ഇളക്കിമറിച്ച് ആയിരങ്ങളെ സാക്ഷിയാക്കി മലയാളികളുടെ അത്തം ചമഞ്ഞിറങ്ങി. മനോഹരമായ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളുമായി ഒരുക്കിയ ഘോഷയാത്ര അത്തം നഗരിയായ ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്നാണ് ആരംഭിച്ചത്. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. ഫ്രാൻസിസ് ജോർജ് എം പി പതാക ഉയർത്തി.
വഴിയരികിൽ കാത്തുനിന്ന ആയിരങ്ങളുടെ മനം നിറച്ചുകൊണ്ട് 50 ലധികം കലാരൂപങ്ങളാണ് കടന്നുപോയത്. 15 ലധികം നിശ്ചലദൃശ്യങ്ങളും അണിനിരന്നു. തുടക്കത്തിലുണ്ടായ മഴയെ അവഗണിച്ചുകൊണ്ടാണ് പുലികളി സംഘം നിരത്തിലിറങ്ങിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളും കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും ഘോഷയാത്രയെ കൂടുതൽ ജനകീയമാക്കി. ഓണത്തിന്റെ വരവറിയിച്ചു നടത്തുന്ന അത്തച്ചമയ ഘോഷയാത്രയോടെ മലയാളികൾ ഉത്സവ ലഹരിയിലായിക്കഴിഞ്ഞു.
.
ബുക്കർമാൻ ന്യൂസ്, കൊച്ചി