
കൊച്ചി: ബുക്കർമാൻ ‘എഴുത്തും വായനയും’ പദ്ധതി മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ആരംഭിച്ചു. സമൂഹത്തിലെ സർഗാത്മക കഴിവുകളും വായനാശീലവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബുക്കർമാൻ നടത്തിവരുന്ന പദ്ധതിയാണിത്. അതതു പ്രദേശങ്ങളിലെ സമാനമനസ്കരായിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. കഥ കവിത ലേഖനം ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നായി പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്.
പദ്ധതിയുടെ ഉദ്ഘാടനം മുൻ കൗൺസിലർ അഡ്വ. എൻ. ശശി നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് അലക്സ് അധ്യക്ഷനായി. ബുക്കർമാൻ ചീഫ് എഡിറ്റർ ഇ എസ് ഷാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. റോയി കെ സേവ്യർ, ആന്റണി ജിനീഷ്, ജോളി പി ജെ എന്നിവർ സംസാരിച്ചു.