
സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം നിരൂപകനും ഭാഷാചരിത്ര പണ്ഡിതനുമായ പ്രൊഫ. എസ് കെ വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഡോ. അനിൽ വള്ളത്തോൾ ചെയർമാനും ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമൻ, മെമ്പർ സെക്രട്ടറി സി പി അബൂബക്കർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയതെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളജ്യോതി പുരസ്‌കാരം സാഹിത്യമേഖലയിലെ സമഗ്ര സംഭവനക്ക് ടി പത്മനാഭന് ലഭിച്ചു. സാമൂഹ്യസേവന,സിവിൽസർവീസ് മേഖലയിലെ സമഗ്ര സംഭവനക്ക് ജസ്റ്റിസ് (റിട്ട.) എം ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനക്ക് സൂര്യ കൃഷ്ണമൂർത്തി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി.


അഞ്ചുപേർക്ക് കേരളശ്രീ ലഭിച്ചു. പുനലൂർ സോമരാജൻ (സാമൂഹ്യസേവനം),വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി(വ്യവസായം)കെ എം ചന്ദ്രശേഖരൻ (സിവിൽ സർവീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരാണ് കേരളശ്രീക്ക് അർഹരായത്.





അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.