പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഐ ബി എം ഇന്ത്യയിൽ തങ്ങളുടെ പ്രധാന ഹബ്ബ് ആയി കൊച്ചിയെ തിരഞ്ഞെടുക്കുന്നു. അതിന്റെ ഭാഗമായി കൊച്ചിയിലെ സോഫ്റ്റ്‌വെയർ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്റർ ആയി മാറ്റും. പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയുമ്പോഴാണ് കമ്പനി ഈ തീരുമാനമെടുക്കുന്നത്.
\
കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്‍റെ സോഫ്‌റ്റ്‌വെയർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഫേസ് ബുക്കിൽ കുറിച്ചു.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ഇന്‍റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായി. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ പോവുകയാണ്.
കൊച്ചിയിൽ 1500 ജീവനക്കാരുമായി പ്രവർത്തനം തുടരുന്ന കമ്പനി വിപുലീകരണത്തിൽ ഭാഗമായി പുതിയ ഓഫീസിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.