മലയാളത്തിലെ ജനപ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ നൂറ്റിപതിമൂന്നാമത് ജന്മദിനാഘോഷം ഇടപ്പള്ളിയിൽ നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സ്‌മൃതി മണ്ഡപത്തിൽ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ കലാ സാഹിത്യ രംഗത്തെ നിരവധിപേർ പങ്കെടുത്തു. തുടർന്ന് നടന്ന കവിയരങ്ങ് എഴുത്തുകാരൻ വേണു വി ദേശം ഉദ്‌ഘാടനം ചെയ്തു.

എസ് കലേഷ്, അനിൽ മുട്ടാർ, ജയകുമാർ അരീക്കൽ, സി എസ് രാജേഷ്, കെ വി സുമിത്ര, അർച്ചിത് പ്രമേയ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വൈകിട്ട് ചങ്ങമ്പുഴ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം റാം മോഹൻ പാലിയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ . എസ് ഹരികുമാർ അധ്യക്ഷനായി. പ്രബന്ധ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച സാന്ദ്ര സജീവിന് ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിച്ചു. ഇരുപത്തഞ്ചു വർഷമായി ഗ്രന്ഥശാലയിൽ ലൈബ്രേറിയനായ മഹേശ്വരി ഇന്ദുകുമാറിനെയും സീന റസാഖിനെയും ആദരിച്ചു.






ബുക്കർമാൻ ന്യൂസ്, കൊച്ചി