
കുട്ടികളിലെ വായനാശീലവും സർഗ്ഗാത്മക കഴിവുകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ബുക്കർമാൻ നടത്തിവരുന്ന ‘എഴുത്തും വായനയും’ പരിപാടി തത്തപ്പിള്ളി ഹൈസ്കൂളിൽ സംഘടിപ്പിച്ചു. എസ് വി ജെ എസ് സോഷ്യൽ ലാബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറി രംഗത്തെ പ്രമുഖരും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ മികച്ച കമ്പനി സെക്രട്ടറി സ്ഥാപനത്തിനുള്ള പ്രഥമ ദേശീയ പുരസ്കാര ജേതാക്കളുമായ എസ് വി ജെ എസ് ആന്റ് അസോസിയേറ്റ്സിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമാണ് എസ് വി ജെ എസ് സോഷ്യൽ ലാബ്.

പി ടി എ പ്രസിഡന്റ് സി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോട്ടുവള്ളി പഞ്ചായത് പ്രസിഡന്റ് കെ എസ് ഷാജി ഉദ്‌ഘാടനം ചെയ്തു. മുഖ്യാതിഥി നിഷാ റോയ് (അഡ്മിനിസ്‌ട്രേറ്റർ, എസ് വി ജെ എസ് ആന്റ് അസോസിയേറ്റ്സ്) പുസ്തക സമർപ്പണം നിർവ്വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനുമായ സയ്യിദ് ബഹാഉദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.

പു ക സ മേഖല സെക്രട്ടറി എൻ ബി സോമൻ, അനിജ വിജു, പ്രീതി എൻ ബി, ജനകൻ സി ജി, സുനിൽ കുമാർ എസ് (എസ് ആർ ജി കൺവീനർ), ആബിദ എന്നിവർ സംസാരിച്ചു. ബുക്കർമാൻ ന്യൂസ് ചീഫ് എഡിറ്റർ ഇ എസ് ഷാജേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് നടന്ന ക്വിസ്സ് മത്സരത്തിൽ കുട്ടികളുടെ ആവേശപൂർവ്വമായ പങ്കാളിത്തമുണ്ടായി.
ചിത്രങ്ങൾ / വിഘ്‌നേഷ്. എ. ആർ





















